ഐശ്വര്യ റായ്ക്ക് ഇഡി നോട്ടീസ്

ഐശ്വര്യ റായ്ക്ക് ഇഡി നോട്ടീസ്
2021-12-20T11:55:00 | By Susmitha Surendran

നടി ഐശ്വര്യ റായിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ്. പനാമ പേപ്പേഴ്സ് രേഖകളുമായി ബന്ധപ്പെട്ട ഒരു കേസിൻ്റെ അന്വേഷണത്തിനായാണ് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ  റിപ്പോര്‍ട്ട്. മൊഴി രേഖപ്പെടുത്താനായി ഇന്നു തന്നെ ഹാജാരാകാനാണ് നടിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

2002ലെ കള്ളപ്പണ നിരോധന നിയമപ്രകാരം വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഈ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമാണ് നടപടി എന്നുമാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്.

രണ്ടേകാൽ ലക്ഷത്തോളം ധനകാര്യ ഇടപാടു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 2016 ഏപ്രിലിൽ പുറത്തു വന്ന ഒരു കോടിയിലധികം രേഖകളാണ് പനാമ പേപ്പേഴ്സ് എന്ന് അറിയപ്പെടുന്നത്. പനാമയിലെ വൻകിട ധനകാര്യ സ്ഥാപനമായ മോസാക്ക് ഫോൻസെക്ക എന്ന സ്ഥാപനത്തിൻ്റെ 1970 മുതലുള്ള ലേഖകളാണ് പുറത്തായത്.

ഇവയിൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും താരങ്ങളുടെയും അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉണ്ടായിരുന്നു.



Content Highlight: Enforcement Directorate issues notice to actress Aishwarya Rai

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup