#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...
Dec 11, 2023 10:10 PM | By Athira V

മാംസംഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ 'ഫ്ളഷ് ഈറ്റിംഗ്' ബാക്ടീരിയകളെ കുറിച്ച് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും. മനുഷ്യശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ കയറിപ്പറ്റിയ ശേഷം മാംസം ഭക്ഷിച്ച്, പെരുകുന്നതാണ് ഇവയുടെ രീതി. രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന നിലയിലേക്ക് വരെ ഇവയുടെ ആക്രമണം എത്താം.

ഇത്തരത്തിലൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. നെതര്‍ലൻഡ്സിലാണ് സംഭവം. അമ്പത്തിയേഴുകാരിയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഇതുപോലെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ കയറിക്കൂടി. ഇതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷേ ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്‍റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന് കരുതപ്പെടുന്നു.

എന്തായാലും ബാക്ടീരിയല്‍ ആക്രമണം തുടങ്ങിയിട്ടും ഇവര്‍ കാര്യമറിഞ്ഞില്ല. പനിയും നടക്കാനുള്ള പ്രയാസവും ശരീരവേദനയും ജലദോഷവുമെല്ലാമായിരുന്നു ഇവരില്‍ കണ്ടിരുന്ന ലക്ഷണം. ഒടുവില്‍ കുഴഞ്ഞുവീണതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിയ ശേഷം ഡോക്ടര്‍മാരാണ് സ്ത്രീയുടെ പൃഷ്ടഭാഗത്തായി കറുത്ത നിറത്തില്‍ ഒരു മുഴ പോലുള്ള രൂപം ശ്രദ്ധിച്ചത്. ഇതോടെ ഇത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണം ആകാമെന്ന സംശയം ഡോക്ടര്‍മാരില്‍ വന്നു. സ്ത്രീയുടെ അവസ്ഥ വളരെ മോശമായതോടെ പ്രതീക്ഷയ്ക്ക് വകയില്ലെന്ന വിവരം ഇവര്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ സര്‍ജറിയിലേക്ക് കടന്നു. മൂന്ന് സര്‍ജറിയാണ് ഇങ്ങനെ ഇവര്‍ക്ക് നടത്തിയത്. പൃഷ്ടഭാഗത്ത് 20 സെന്‍റിമീറ്റര്‍ ആഴത്തില്‍ ആയിരുന്നുവത്രേ മുറിവ്. ഇത്രയും ഭാഗത്തെ മാംസം ബാക്ടീരിയകള്‍ ഭക്ഷിച്ചാണ് മുറിവുണ്ടായിരിക്കുന്നത്. 9 ദിവസത്തോളം ഇവര്‍ കോമയിലായിരുന്നു.

ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഏറെ നാള്‍ മാനസികവും ശാരീരികവുമായി 'അബ്നോര്‍മല്‍' ആയി തുടര്‍ന്നു. ശേഷം ഒരുപാട് മാസങ്ങളെടുത്ത് ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് ഇപ്പോഴിവര്‍ സാധാരണജീവിതം നയിക്കുകയാണ്. അപൂര്‍വമായ കേസ് ആയതിനാല്‍ ഇവരുടെ അസുഖത്തിന്‍റെ വിശദാംശങ്ങള്‍ പഠനവിധേയമാക്കുന്നതിന്‍റെ ഭാഗമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തകളിലും നിറ‌ഞ്ഞിരിക്കുന്നത്.

#Flesh #eating #bacteria #did #not #enter #body #What #happened #woman

Next TV

Related Stories
#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!

Jan 12, 2025 09:00 PM

#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ച് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും പരിചയപ്പെട്ട 30 -കാരനാണ് 20 -കാരിയെ പ്രാങ്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം...

Read More >>
#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

Jan 10, 2025 10:51 PM

#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

തങ്ങൾ അന്ന് ഒരുപാട് വൈകിയിരുന്നു, എങ്കിലും ലോട്ടറി എടുക്കണമെന്നും സ്വപ്നത്തിൽ താൻ കണ്ട അതേ നമ്പർ എടുക്കണമെന്നും തനിക്ക്...

Read More >>
#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

Jan 2, 2025 10:43 PM

#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

എന്നാല്‍ 2025 -ലെ പുതുവത്സരാഘോഷത്തോടെ മറ്റ് പലതിലും ബെംഗളൂരു പീക്കിലാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ...

Read More >>
#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

Jan 2, 2025 10:57 AM

#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ...

Read More >>
#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

Dec 26, 2024 04:26 PM

#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

ഈ സമയം ആരെയാണ് എറ്റവും ഇഷ്ടമെന്ന് സാറ് ചോദിക്കുമ്പോള്‍ അത് തന്‍റെ പ്രാവാണെന്നും അത് ചത്ത് പോയെന്നും കുട്ടി മറുപടി...

Read More >>
Top Stories