(moviemax.in) നടി തൃഷയ്ക്ക് എതിരായ പരാമർശത്തിന് പിന്നാലെ അപകീർത്തി കേസുമായെത്തിയ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടത് തൃഷയാണെന്നാണ് വിമർശനം.
പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് മൻസൂർ അലി ഖാൻ മനസിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ മറുപടി നൽകാൻ തൃഷ കൃഷ്ണൻ, ദേശീയ വനിതാ കമ്മീഷൻ അംഗം കൂടിയായ ഖുശ്ബു സുന്ദർ, നടൻ ചിരഞ്ജീവി എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകി.
ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നടിക്കെതിരെയുളള ലൈംഗിക പരാമർശം വിവാദമാവുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തതിന് പിന്നാലെ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരുന്നു.
ലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നു.
#MadrasHighCourt #criticizes #MansoorAliKhan