ജനപ്രീയ പരമ്പരയാണ് ഉപ്പും മുളകും. ഒരു ടെലിവിഷന്‍ സീരിയല്‍ എന്നതിലുപരിയായി ഉപ്പും മുളകും കുടുംബത്തെ മലയാളികള്‍ കാണുന്നത് തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആളുകളെ പോലെയാണ്. വര്‍ഷങ്ങളായി കണ്ടു പരിചയമുള്ളവര്‍. ഉപ്പും മുളകും കുടുംബത്തിലെ ഒരോ അംഗവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരും സുപരിചിതരും. ഓഫ് സ്‌ക്രീനിലും അതേ സ്‌നേഹം മലയാളികള്‍ അവര്‍ക്ക് നല്‍കുന്നുണ്ട്.
ചെറിയ കുട്ടികളായിരുന്നു ഉപ്പും മുളകും ആരംഭിക്കുമ്പോള്‍ കേശവും ശിവയുമൊക്കെ. ഇപ്പോള്‍ ഇരുവര്‍ക്കും പ്രായം പതിനാറാണ്. ഇപ്പോഴിതാ നായികയായി മാറിയിരിക്കുകയാണ് ശിവാനി. റാണി എന്ന ചിത്രത്തിലൂടെയാണ് ശിവാനി ആദ്യമായി കേന്ദ്രകഥാപാത്രമാകുന്നത്. ഉപ്പും മുളകിലും അച്ഛനായി എത്തുന്ന ബിജു സോപാനം തന്നെയാണ് സിനിമയിലും ശിവയുടെ അച്ഛനായി എത്തുന്നത്.
ഇതിനിടെ ശിവാനി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ശിവാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗൂഗിളില്‍ തന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശിവാനി.
കറന്റ്ലി സിംഗിള്‍, നോട്ട് റെഡി ടു മിംഗിള്‍. കാരണം അമ്മ വീട്ടില്‍ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി പറയുന്നത്. അതേസമയം, ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ടെന്നും ശിവാനി പറയുന്നു. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറഞ്ഞത്. ഞാന്‍ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോള്‍ താല്‍പര്യമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം എന്നാണ് ശിവാനി പറയുന്നത്.
എല്ലാവര്‍ക്കും സ്നേഹം വേണം. തല്‍ക്കാലം ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ വേണമെന്ന് തോന്നിയാല്‍ ആവാം. ഇപ്പോള്‍ ഞാന്‍ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോള്‍ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വര്‍ഷം കൂടെയില്ലേ അതിനൊക്കെ എന്നും താരം ചോദിക്കാറുണ്ട്.
ഈയ്യടുത്ത് പരമ്പരയില്‍ വിഷ്ണുവായി എത്തുന്ന ഋഷി പിന്മാറിയിരുന്നു. പിന്നാലെ ഋഷി നടത്തിയ പ്രതികരണവും വൈറലായിരുന്നു. ഋഷിയെക്കുറിച്ചും അഭിമുഖത്തില്‍ ശിവാനി സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. റീലൊക്കെ എടുക്കും സംസാരിക്കും. പരിപാടിയ്ക്ക് അകത്ത് നടക്കുന്നതൊക്കെ അവരും ചാനലും തമ്മിലുള്ളത്. പുറത്ത് ഞങ്ങള്‍ ചേട്ടനും അനിയത്തിയുമാണ്. ചേട്ടനടക്കം എല്ലാവരും എന്നേയും പാറുവിനേയും ഒരുപോലെയാണ് കാണുന്നത്.
തീരെ പക്വതയില്ലാത്ത, കുട്ടിത്തമുള്ളയാളായിട്ടാണ്. ശരിക്കും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ള വലിയ കാര്യങ്ങളൊന്നും ഞാന്‍ സംസാരിക്കാന്‍ പോകാറില്ല. ആരും എന്റെയടുത്തും വരാറില്ല. ചേട്ടന്‍ വന്നപ്പോഴുള്ള ആ കൊച്ചുകുട്ടിയോടെന്ന് പോലെ തന്നെയാണ് എന്നെ ഇപ്പോഴും കാണുന്നത് എന്നാണ് ശിവാനി പറയുന്നത്.
പിന്നെ വന്നാലും ഞങ്ങള്‍ ഏതെങ്കിലും റീലെടുക്കും അപ്പോള്‍ തന്നെ പ്രാക്ടീസ് തുടങ്ങും. അങ്ങനെയാണ് എന്നും ശിവാനി പറയുന്നു. അതേസമയം, എന്റെ ജീവിതത്തില്‍ ഒരു കാര്യവും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ചെറിയ പ്രായം മുതലേ ആങ്കറിങ് ചെയ്യുമായിരുന്നു. അതുവഴിയാണ് ഉപ്പും മുളകും ഷോയിലേക്ക് എത്തുന്നത് എന്നും ശിവാനി പറയുന്നുണ്ട്. അന്ന് എനിക്ക് എട്ട് വയസ്സാണ്. ഒരാഴ്ചത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ഷോ ഇപ്പോള്‍ എട്ട് വര്‍ഷം പിന്നിട്ട് നില്‍ക്കുന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും എട്ട് വര്‍ഷം പോയി എന്നും താരം പറയുന്നു.
#shivanimenon #opensup #about #her #relationship #status