വളരെക്കാലമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി രക്ഷ രാജിന്റേത്. സാന്ത്വനത്തിലെ അപർണയായി അഭിനയിച്ച് തുടങ്ങിയ ശേഷം രക്ഷ എന്നല്ല ഹരിയുടെ അപർണ എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ രക്ഷ അറിയപ്പെടുന്നത്. സാന്ത്വനത്തിലെ മറ്റുള്ള താരങ്ങൾക്കുള്ളതുപോലെ തന്നെ രക്ഷയുടെ കഥാപാത്രത്തിനും ആരാധകർ ഏറെയാണ്. സോളമന്‍റെ സ്വന്തം സോഫിയായി നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെയാണ് രക്ഷ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കോഴിക്കോട് സ്വദേശിയാണ് രക്ഷ. കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് രക്ഷയെ പ്രിയങ്കരിയായത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രക്ഷയ്ക്കായി.
ജയകൃഷ്ണനാണ് പരമ്പരയിൽ സോളമൻ എന്ന കഥാപാത്രമായി എത്തിയിരുന്നത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ പരമ്പരയിൽ അഭിനയിച്ചത്. ഷൈജു സുകേഷ് ഒരുക്കിയ ഈ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ന് പക്ഷെ സാന്ത്വനത്തിലെ അപ്പുവെന്ന് പറഞ്ഞാലെ ആരാധകർ അറിയൂ.
രക്ഷയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സാന്ത്വനം സീരിയലിൽ അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക അനിൽ. അടുത്തിടെയായിരുന്നു നടൻ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാൽ ചടങ്ങുകളിലൊന്നും പങ്കെടുക്കാൻ രക്ഷ എത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷ.
മറ്റ് ചില തിരക്കുകൾ വന്ന് പെട്ടത് കൊണ്ടാണ് പങ്കെടുക്കാൻ പറ്റാതെ പോയതെന്നാണ് രക്ഷ പറയുന്നത്. ഒരു ഉദ്‌ഘാടന വേളയിൽ വെച്ചാണ് രക്ഷ ഗോപികയുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടെ പ്രതികരിച്ചത്. 'അവളുടെ വിവാഹനിശ്ചയം 22 നായിരുന്നു. അന്നേ ദിവസം എനിക്ക് പേരാമ്പ്രയിൽ ഒരു ഉദ്‌ഘാടന ചടങ്ങ് ഉണ്ടായിരുന്നു.' 'അപ്പോൾ എനിക്ക് പോകാനായില്ല. അവളോട് ഞാൻ ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കാരണം നേരത്തെ അത് ഏറ്റുപോയതാണ്.
അല്ലെങ്കിൽ ഞാൻ ഒഴിവാക്കിയേനെ. അത് കഴിഞ്ഞ് ഞാൻ എത്തിയാലും ചടങ്ങ് കഴിഞ്ഞിട്ടുണ്ടാകും അതാണ് പോകാതെ ഇരുന്നത്. പിന്നെ ആദിത്യൻ സാറിന്റെ മരണവും ആ സമയത്തായിരുന്നു. അപ്പോൾ അതിന്റെ വേദനയും വിഷമവും ഒക്കെ ആയിരുന്നല്ലോ.' 'ആ വിഷമത്തിൽ കൂടി ആയിരുന്നതുകൊണ്ട് വീണ്ടും ട്രാവൽ ചെയ്തു അവിടെ പോകാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന്', രക്ഷ പറയുന്നു. പാലക്കാട് പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയതിന്റെ സന്തോഷവും രക്ഷ പങ്കുവെച്ചു.
'പാലക്കാട് ആദ്യമായിട്ടാണ് ഉദ്‌ഘാടനത്തിന് എത്തുന്നത്. സാന്ത്വനം ഫാമിലിയെ ഇത്രയധികം സ്നേഹിക്കുന്നതിൽ നന്ദി.' 'ഇനിയും എല്ലാവരും സ്നേഹിക്കുകയും പിന്തുണക്കുകയും വേണമെന്നാണ്', പാലക്കാടെ പരിപാടിയിൽ പങ്കെടുക്കാൻ വന്ന് സ്നേഹം കാണിച്ചവരോട് രക്ഷ പറഞ്ഞത്. രക്ഷ മാത്രമല്ല സാന്ത്വനത്തിലെ ആരും തന്നെ ഗോപികയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നില്ല. ബന്ധുക്കളും അടുത്ത ചില സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായാണ് വിവാഹനിശ്ചയം ഗോപികയും ഗോവിന്ദ് പത്മസൂര്യയും നടത്തിയത്.
#raksharaj #revealed #reason #not #attending #gopikaanil #engagement