#Vijayakanth | നടൻ വിജയകാന്ത് ആശുപത്രിയിൽ

#Vijayakanth | നടൻ വിജയകാന്ത് ആശുപത്രിയിൽ
Nov 20, 2023 11:57 AM | By Susmitha Surendran

നടനും ഡി.എം.ഡി.കെ ജനറൽ സെക്രട്ടറിയുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്.

എന്നാൽ പതിവ് പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങിയെത്തുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

കുടംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന വിജയ കാന്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീരെ അവശനിലയിലായ ക്യാപ്റ്റന്റെ ചിത്രം ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

രോഗശാന്തി നേർന്ന് ആരാധകർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്.

2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.വിജയ്കാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. 

#Actor #DMDK #General #Secretary #Vijayakanth hospital.

Next TV

Related Stories
ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

Dec 29, 2025 08:25 AM

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത്...

Read More >>
Top Stories