പ്രേഷകര്‍ കാത്തിരുന്ന സുര്യയുടെ ചിത്രമാണ് സൂരറൈ പോട്രു . ഒടിടി റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൂര്യ എന്ന നടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. തീയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടൻ ഷെയ്ൻ നിഗമും രംഗത്തെത്തി.
ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ൻ പറയുന്നത്.
സുധ കൊങ്കാരയുടെ മാസ്റ്റർ പീസാണ് ഈ ചിത്രമെന്നും സൂര്യയുടെ മാരനെ ഇതിലും മികച്ചതാക്കാൻ മറ്റൊരാൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഷെയ്ൻ പറയുന്നു.
സിനിമ തീയറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നത്.
ഇതിലെ എല്ലാ വശങ്ങളും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
മാരൻ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാൻ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സർ, നിങ്ങളത് വളരെ അനായാസമായി ചെയ്തു, അപർണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി.
ഉർവ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങൾ.
എല്ലാറ്റിനും ഉപരിയായി സുധ കൊങ്കാര മാം, ഇത് നിങ്ങളുടെ മാസ്റ്റർ പീസാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.
'Surarai Potri' released by OTT is getting good response. Fans say that Surya is the best comeback of the night