---
title: "പതിനെട്ടാമത്തെ വയസ്സില്‍ ആള്‍ ദൈവത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായി വെളിപ്പെടുത്തി ബോളിവുഡ് നടി "
english_title: " Through campaigns like 'Me Too', the country has been able to hear big openings from many, including leading actresses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1628/through-campaigns-like-me-too-the-country-has-been-able-to-hear-big-openings-from-many-including-leading-actresses"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fb0dd469f2ca_anupriya 1.jpg"
keywords: []
---

# പതിനെട്ടാമത്തെ വയസ്സില്‍ ആള്‍ ദൈവത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായി വെളിപ്പെടുത്തി ബോളിവുഡ് നടി 

> **Lead Summary:** മീ ടൂ പോലെയുള്ള ക്യാംപെയിനിലൂടെ പ്രമുഖ നടിമാര്‍ അടക്കമുള്ളവരുടെ വലിയ തുറന്ന് പറച്ചിലുകള്‍ രാജ്യം കേട്ട് കഴിഞ്ഞു. പലതും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

## Article Content

മീ ടൂ പോലെയുള്ള ക്യാംപെയിനിലൂടെ പ്രമുഖ നടിമാര്‍ അടക്കമുള്ളവരുടെ വലിയ തുറന്ന് പറച്ചിലുകള്‍ രാജ്യം കേട്ട് കഴിഞ്ഞു. പലതും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മീ ടൂ തുറന്ന് വച്ച പാത പിന്തുടര്‍ന്ന് പലപ്പോഴും ചില വെളിപ്പെടുത്തലുകള്‍ വരാറുണ്ട്. ഇപ്പോഴിതാ നടി അനുപ്രിയ ഗോയങ്കയുടെ വാക്കുകളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

ആശ്രമം എന്ന സീരിസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു അനുപ്രിയ. ഇതേ സീരിസില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കരിയറില്‍ നേട്ടങ്ങളില്‍ നില്‍ക്കുകയാണെങ്കിലും തന്റെ ജീവിതത്തില്‍ ആള്‍ ദൈവവുമായി ബന്ധപ്പെട്ട് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അനുപ്രിയ ഇപ്പോള്‍ പറയുന്നത്.

ഒരിക്കല്‍ എനിക്കൊരു ആത്മീയ ആചാര്യനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയ പ്രായത്തിലായിരുന്നു ആ സംഭവം നടക്കുന്നത്.

ഞാനും അച്ഛനെ പോലെ വിശ്വസിക്കാന്‍ തുടങ്ങി വരികയായിരുന്നു അയാളെ. അദ്ദേഹത്തിന്റെ വാക്കുകള്‍ അത്രയും വിശ്വസിനിയമായിരുന്നു.

എന്റെ കുടുംബം മൊത്തം അയാളെ വിശ്വസിച്ചിരുന്നു. ആ സ്വതന്ത്ര്യം അയാള്‍ എന്നില്‍ മുതലെടുത്ത് തുടങ്ങി. എനിക്കന്ന് 17-18 വയസ് പ്രായമുണ്ടാവും.

ഭാഗ്യവശാല്‍, ചെറുപ്പമായിരുന്നുവെങ്കിലും, അയാളില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.മുന്‍പത്തെ കൂടിക്കാഴ്ചക്കളില്‍ നിന്നും എനിക്ക് ചില സൂചനകള്‍ ലഭിച്ചിരുന്നു.

അതിനാല്‍ എന്തെ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അതോടെ ഞാന്‍ പ്രതികരിച്ചു. ആ സംഭവത്തോടെ ഞാന്‍ എന്നെ തന്നെ സംശയിച്ചു തുടങ്ങി.

ജീവിതത്തിലെ മോശം അനുഭവങ്ങളിലൊന്നായിരുന്നു എന്നുമാണ് അനുപ്രിയ ഗോയങ്ക വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടിയുടെ ഈ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1628/through-campaigns-like-me-too-the-country-has-been-able-to-hear-big-openings-from-many-including-leading-actresses)