ശിശു ദിനത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവച്ച ബോളിവുഡ് നായിക ശില്‍പ ഷെട്ടിയുടെ അഭിമുഖം വൈറലാവുന്നു.
നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് നാല്‍പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ സന്തോഷം ശില്‍പ ഷെട്ടി പങ്കുവച്ചത്.
എട്ട് വയസ്സുള്ള വിയാന്റെ അമ്മയാണ് ശില്‍പ ഷെട്ടി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിതിയുണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍.
എന്റെ സ്വാതന്ത്രം എന്റേത് മാത്രമാണ്. വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ കാരണവുമുണ്ടായിരുന്നു എന്നാണ് ശില്‍പ ഷെട്ടി പറയുന്നത്.വിയാന്റെ ജനനത്തിന് ശേഷം ചില വിഷമഘട്ടങ്ങളെ നേരിടേണ്ടി വന്നിരുന്നു.
പക്ഷെ ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ അതെത്ര മാത്രം അനായാസമായിരുന്നു എന്ന് തോന്നുന്നു. യോഗ ചെയ്യുന്നതിലൂടെ ഒരുപാട് മാറ്റങ്ങളുണ്ടായി.
യോഗ ചെയ്യുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം മുന്‍പത്തെ ശീലങ്ങളില്‍ നിന്നും മറ്റും ഒരുപാട് മാറ്റങ്ങള്‍ തോന്നിയിട്ടുണ്ട്. ഇപ്പോള്‍ 45 ആം വയസ്സില്‍ വീണ്ടും അമ്മയാവുമ്പോള്‍, എനിക്ക് 50 വയസ്സാവുമ്പോള്‍ മകള്‍ക്ക് 5 വയസ്സ് ആകുകയേയുള്ളൂ.
ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ എന്റെ മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്.
അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ- ശില്‍പ ഷെട്ടി പറഞ്ഞു.2009 ലാണ് രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരായത്.
2012 ല്‍ ആദ്യത്തെ പുത്രന്‍ ജനിച്ചു. മകന് എട്ട് വയസ്സ് ആയപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ 2020 ഫെബ്രുവരിയില്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ച് ശില്‍പ ഷെട്ടി രണ്ടാമതും അമ്മയായി.
സമിഷ എന്നാണ് മകളുടെ പേര്. നീണ്ട ഇടവേളകള്‍ക്ക് ശേഷം നികമ്മ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് ശില്‍പ. ഇത് കൂടാതെ ഹങ്കാമ 2 എന്ന ചിത്രത്തിലും ശില്‍പ ഷെട്ടി അഭിനയിക്കുന്നുണ്ട്.
Bollywood actress Shilpa Shetty's interview goes viral