ബോളിവുഡിന്റെ പ്രിയ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും.താരസുന്ദരിമാര്‍ തിളക്കമുള്ള വസ്ത്രത്തില്‍ റെഡ് കാര്‍പെറ്റില്‍ സ്റ്റൈലിഷായി തിളങ്ങി നില്ക്കുന്പോള് കാണികൾക്ക് ആവേശമാണ്.എന്നാല്‍ ചില വസ്ത്രങ്ങള്‍ ചിലതാരസുന്ദരിമാർക്ക് പണി നല്‍കാറുണ്ട്. അത്തരത്തില്‍ കിട്ടിയ ഒരു പണിയെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര.രണ്ട് വട്ടമായിരുന്നു കൈയില്‍ നിന്നു പോയി എന്ന് പ്രിയങ്ക ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങള്‍ ധരിച്ചു അവര്‍ റെഡ് കാര്‍പ്പെറ്റില്‍ നിറഞ്ഞ് നിന്നത്.
2000ത്തിലാണ് മിസ് വേള്‍ഡ് പട്ടം പ്രിയങ്ക ചൂടുന്നത്. ആദ്യമായി ഓസ്കര് വേദിയില്‍ 2016ല്‍ താരം എത്തുകയും ചെയ്തിരുന്നു. പ്രിയങ്കയ്ക്ക് ആദ്യമായി ഇതില്‍ മിസ് വേള്‍ഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.അന്നത്തെ വസ്ത്രം ശരീരത്തില്‍ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. വേദിയിൽ നിൽക്കുന്ന ആ സമയം ഒട്ടേറെ പിരിമുറുക്കം അനുഭവിക്കേണ്ടി വന്നു.ടെൻഷൻ ശരീരത്തിലും പ്രതിഫലിച്ചു എന്നു പറയാം. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഊരിപ്പോകുന്ന മട്ടിലായി. ഞെട്ടിത്തരിച്ചു നിന്നുപോയ പ്രിയങ്ക വസ്ത്രത്തെ ചേര്‍ത്ത് നിര്‍ത്തി നമസ്തേ എന്നു പറഞ്ഞു.എല്ലാവരും ശ്രദ്ധിച്ചത് നമസ്തേ എന്ന് കൈകൂപ്പി പറഞ്ഞുകൊണ്ടു നില്ക്കുന്ന പ്രിയങ്കയെ ആണ്.
പക്ഷെ ആ നമസ്തേയുടെ പിന്നില്‍ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആര്‍ക്കും മനസിലായില്ല.കൈകള്‍ കൊണ്ട് വസ്ത്രം താങ്ങി നിര്‍ത്തുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം 2018ലെ മെറ്റ് ഗാലയിലാണ് പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത് .പ്രിയങ്ക അന്ന് അണിഞ്ഞിരുന്നത് കടും ചുവപ്പു നിറമുള്ള റാല്‍ഫ് ലോറന് റെഡ് വെല്‍വെറ്റ് കുപ്പായമാണ്. അതില്‍ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു.വാരിയെല്ലുകള്‍ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്നു സമ്മാനിച്ചത്. ആ രാത്രിയില്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചില്ലെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.
Priyanka Chopra is the favorite actress of Bollywood. There are so many types it's hard to say. Red carpet style in a star-studded dress. The audience is thrilled when Lisha is out