---
title: "#SharmilaTagore | നടി ഷർമിള ടാഗോറിന് ജാമിയയുടെ പരമോന്നത ബഹുമതി"
english_title: "#Actress #SharmilaTagore #receives #Jamia's #highest #honour"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158058/actress-sharmilatagore-receives-jamias-highest-honour"
published_at: "2023-10-30T13:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f5fbf59a88_mov222.jpg"
keywords: []
---

# #SharmilaTagore | നടി ഷർമിള ടാഗോറിന് ജാമിയയുടെ പരമോന്നത ബഹുമതി

> **Lead Summary:** ** ബോ**ളിവുഡ് നടി ഷർമിള ടാഗോറിന് ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ‘ഇംതിയാസ്-ഇ-ജാമിയ'. ഹിന്ദി സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഷർമിള ടാഗോറിന് പുരസ്കാരം. സർവകലാശാലയുടെ 103-ാം സ്ഥാപകദിനത്തിൽ വൈസ് ചാൻസലർ നജ്മ അക്തറാണ് പുരസ്കാരം സമ്മാനിച്ചത്.

## Article Content

** ബോ**ളിവുഡ് നടി ഷർമിള ടാഗോറിന് ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ‘ഇംതിയാസ്-ഇ-ജാമിയ'. ഹിന്ദി സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഷർമിള ടാഗോറിന് പുരസ്കാരം. സർവകലാശാലയുടെ 103-ാം സ്ഥാപകദിനത്തിൽ വൈസ് ചാൻസലർ നജ്മ അക്തറാണ് പുരസ്കാരം സമ്മാനിച്ചത്.

സർവകലാശാലയിൽ പ്രവേശിച്ചതു മുതൽ താൻ വൈകാരിക നിമിഷത്തിലാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം ഷർമിള ടാഗോർ പറഞ്ഞു. വൈസ് ചാൻസലർ നജ്മ അക്തർ, ഐ.എൽ.ബി.എസ് ഡയറക്ടർ ശിവ് കുമാർ സരിൻ എന്നിവർക്കൊപ്പം സർവകലാശാലയുടെ ശതാബ്ദി ഗേറ്റും ഷർമിള ഉദ്ഘാടനം ചെയ്തു.

വക്ത്, അനുപമ, സഫർ, മൗസം, കശ്മീർ കി കലി, ആംനെ സാംനെ, ആരാധന, സഫർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ഷർമിള അഭിനയിച്ചിട്ടുണ്ട്. 2005 ഡിസംബറിൽ യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി ഷർമിള തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തിനു പുറമേ 2006-2011 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (ഇന്ത്യൻ സെൻസർ ബോർഡ്) ചെയർപേഴ്സണായിരുന്നു.

കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി സേവനമനുഷ്ഠിച്ച ഷർമിള 1959ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. സത്യജിത് റായുടെ ഒരുപാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158058/actress-sharmilatagore-receives-jamias-highest-honour)