---
title: " #ShahrukhKhan  |  എല്ലാം ഞാൻ കണ്ടു, ആ നിമിഷം ഞാൻ ശരിക്കും ആസ്വദിച്ചു; തുറന്ന് പറഞ്ഞ് ഷാരുഖ് ഖാൻ"
english_title: "#Isaw #wound #all #Ireally #enjoyed #moment #ShahrukhKhan #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/157069/isaw-wound-all-ireally-enjoyed-moment-shahrukhkhan-openup"
published_at: "2023-10-26T15:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a332b60085_sharukh_2.jpg"
keywords: []
---

#  #ShahrukhKhan  |  എല്ലാം ഞാൻ കണ്ടു, ആ നിമിഷം ഞാൻ ശരിക്കും ആസ്വദിച്ചു; തുറന്ന് പറഞ്ഞ് ഷാരുഖ് ഖാൻ

> **Lead Summary:** ഒരുപാട് പ്രണയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ്. എന്നാൽ ആ പ്രണയ സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതും മനോഹരമാണ് യഥാർത്ഥ ജീവിതത്തിലെ ഷാരൂഖ്-ഗൗരി പ്രണയം. ബോളിവുഡിലെ മാതൃകാദമ്പതികളാരെന്ന ചോദ്യത്തിന് ഭൂരിഭാ​ഗം പേരും പറയുക ഷാരൂഖിനെയും ​ഗൗരിയേയുമാകും. ഷാരൂഖ് ഒന്നുമല്ലാതിരുന്ന കാലം മുതൽ ​ഗൗരി ഒപ്പമുണ്ട്. രണ്ട് തവണ ഷാരൂഖിനോട് നോ പറഞ്ഞ ഗൗരി ഒടുവിൽ വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് അറിയിച്ചത്.

## Article Content

ഒരുപാട് പ്രണയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ്. എന്നാൽ ആ പ്രണയ സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതും മനോഹരമാണ് യഥാർത്ഥ ജീവിതത്തിലെ ഷാരൂഖ്-ഗൗരി പ്രണയം. ബോളിവുഡിലെ മാതൃകാദമ്പതികളാരെന്ന ചോദ്യത്തിന് ഭൂരിഭാ​ഗം പേരും പറയുക ഷാരൂഖിനെയും ​ഗൗരിയേയുമാകും. ഷാരൂഖ് ഒന്നുമല്ലാതിരുന്ന കാലം മുതൽ ​ഗൗരി ഒപ്പമുണ്ട്. രണ്ട് തവണ ഷാരൂഖിനോട് നോ പറഞ്ഞ ഗൗരി ഒടുവിൽ വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് അറിയിച്ചത്.

സംസ്കാരത്തിന്റെയും മതത്തിന്റെയും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത ഷാരൂഖും ഗൗരിയും ഒന്നായിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ആര്യനെ ​ഗൗരി പ്രസവിക്കുമ്പോൾ ഷാരൂഖും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യനെ ​ഗൗരി പ്രസവിച്ചപ്പോഴുണ്ടായ സംഭവങ്ങളെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഒരു സ്ത്രീ പ്രസവിക്കാനായി പോകുമ്പോൾ മുതൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയങ്ങളിൽ ഭർത്താവ് ഭാര്യയ്ക്കൊപ്പം നിന്ന് ശ്വസിക്കണമെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ​ഗൗരി ശ്വസിക്കുകയായിരുന്നില്ല അവൾ വളരെ വിചിത്രമായ രീതിയിൽ നിലവിളിക്കുകയായിരുന്നു. ആര്യനെ പ്രസവിക്കുന്ന സമയത്ത് ഷാരൂഖ് പൂർണമായും ആ പ്രക്രിയയിലായിരുന്നുവെന്നും ചിത്രങ്ങൾ ക്ലിക്ക് ചെയ്തുവെന്നും ഗൗരി പറഞ്ഞു.

കുഞ്ഞിനെ പുറത്തെടുക്കുന്നതിൽ തന്റെ ഭർത്താവിനും ഡോക്ടർമാർക്കൊപ്പം ഒരു പ്രധാന പങ്കുണ്ടെന്നും തങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കാൻ ഡോക്ടർമാർ ഷാരൂഖിനോട് ആവശ്യപ്പെട്ടതായും ​ഗൗരി പറയുന്നു.'ഷാരൂഖ് കുഞ്ഞിനെ പുറത്തെടുക്കുന്നുണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഞങ്ങളെ ഞങ്ങളുടെ ജോലി ചെയ്യാൻ സമ്മതിക്കൂവെന്ന മട്ടിലായിരുന്നു ഡോക്ടർമാരെന്നും ​ഗൗരി പറയുന്നു. ഞാൻ മുഖംമൂടിയും എല്ലാ ധരിച്ചാണ് അകത്തേക്ക് പോയത്.

കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ നോക്കേണ്ടെന്ന് ​ഗൗരി പറഞ്ഞെങ്കിലും ഞാൻ മുറിവും എല്ലാം കണ്ടു. ആ നിമിഷം ഞാൻ ശരിക്കും ആസ്വദിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ ഈ സമയം ആഘോഷമായിരുന്നു. ആൺകുട്ടിയാണെന്ന് പറഞ്ഞ് എല്ലാവരും ആഹ്ലാദിക്കുകയായിരുന്നു. ആ സമയത്ത് ഞാൻ കുഞ്ഞിനോട് അത്ര അടുപ്പം കാണിച്ചില്ല. എനിക്ക് ​ഗൗരിയുടെ അവസ്ഥയായിരുന്നു അറിയേണ്ടിയിരുന്നത് എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157069/isaw-wound-all-ireally-enjoyed-moment-shahrukhkhan-openup)