#shefalishah | പേടിച്ചു പോയി; ഞാന്‍ വളരെ ചെറുതായിരുന്നു, ആരും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമില്ല -തുറന്നു പറഞ്ഞ് ഷെഫാലി

#shefalishah | പേടിച്ചു പോയി; ഞാന്‍ വളരെ ചെറുതായിരുന്നു, ആരും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമില്ല -തുറന്നു പറഞ്ഞ് ഷെഫാലി
2023-10-17T20:49:00 | By Athira V

ബോളിവുഡിലെ മുന്‍നിര അഭിനേത്രിയാണ് ഷെഫാലി ഷാ. മികച്ച അഭിനേത്രിയായിരുന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരവും പ്രശസ്തിയുമൊക്കെ തന്നിലേക്ക് എത്താന്‍ ഷെഫാലിയ്ക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവോടെ രാജ്യാന്തര ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട് ഷെഫാലി ഷായ്ക്ക്. ഓണ്‍ സ്‌ക്രീനില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷെഫാലി ഷാ ഓഫ് സ്‌ക്രീനിലും ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ്. 

1997 ലാണ് ഷെഫാലി ഷാ ആദ്യമായി വിവാഹിതയാകുന്നത്. ഹര്‍ഷ് ഛായ ആയിരുന്നു ഷെഫാലിയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ആ ബന്ധം അധികം വൈകാതെ തന്നെ പിരിയുകയായിരുന്നു. 2000 ലാണ് ഇരുവരും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടാണ് ഷെഫാലി നിര്‍മ്മാതാവായ വിപുല്‍ ഷായെ വിവാഹം കഴിക്കുന്നത്. രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്, മൗര്യയും ആര്യമനും. 

കഴിഞ്ഞ ദിവസം കോന്‍ ബനേഗ കറോര്‍പതിയില്‍ അതിഥിയായി ഷെഫാലിയെത്തിയിരുന്നു. പരിപാടിക്കിടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് ഷെഫാലിയും കൂടെയുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയും സംസാരിക്കുന്നുണ്ട്. ഇതിനിടെ താന്‍ ഒരു മകള്‍ക്കായി ആഗ്രഹിച്ചതിനെക്കുറിച്ചും ഷെഫാലി സംസാരിക്കുന്നുണ്ട്. താന്‍ രണ്ടാമത് പ്രസവിച്ച സമയത്തുണ്ടായ സംഭവവും ഷെഫാലി പറയുന്നുണ്ട്.

''കുഞ്ഞുണ്ടാകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്കും അങ്ങനെയാണ്. പ്രത്യേകിച്ച് പെണ്‍കുഞ്ഞാണെങ്കില്‍. എനിക്ക് രണ്ട് ആണ്‍ കുട്ടികളാണ്. ആദ്യത്തെ തവണ ഓക്കെയായിരുന്നു. ആദ്യത്തെ കുഞ്ഞല്ലേ. ഭയങ്കര ആവേശമായിരുന്നു. രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോള്‍ എന്ത് സുന്ദരനാണ് കുഞ്ഞെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് ഒന്നൂടെ പരിശോധിക്കൂ ചിലപ്പോള്‍ പെണ്‍കുഞ്ഞായിരിക്കും എന്നാണ്. പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. അതേസമയം അന്നും കാണും പെണ്‍കുഞ്ഞായതു കൊണ്ട് മാത്രം ഉപേക്ഷിക്കുന്നവരും'' എന്നാണ് ഷെഫാലി പറഞ്ഞത്. 

ഈയ്യടുത്ത് തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ചുള്ള ഷെഫാലിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. നമ്മളില്‍ മിക്കവര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ വളരെ ചെറുതായിരുന്നു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ മാര്‍ക്കറ്റില്‍ വച്ചാണ് സംഭവിച്ചത്. എനിക്ക് പക്ഷെ ഒന്നും ചെയ്യാനായില്ല. ഞാന്‍ വളരെ ചെറുതായിരുന്നു. പേടിച്ചു പോയി. ആരും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമില്ല. ആള്‍ക്കുട്ടം ഉണ്ടായിരു്ന്നു. പക്ഷെ അതൊരു ന്യായീകരണമല്ല. എനിക്ക് തോന്നുന്നത് എല്ലാ സ്ത്രീകളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത് നേരിട്ടിട്ടുണ്ടാകും'' എന്നായിരുന്നു ഷെഫാലി പറഞ്ഞത്. 

രംഗീലയിലൂടെയായിരുന്നു ഷെഫാലിയുടെ അരങ്ങേറ്റം. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് സജീവമായി മാറുകയായിരുന്നു. സത്യ, മൊഹബത്തേന്‍, മണ്‍സൂണ്‍ വെഡ്ഡിംഗ്, വക്ത്, ദില്‍ ദഡക്ക്നേ ദോ, വണ്‍സ് എഗെയ്ന്‍, ജല്‍സ, ഡാര്‍ലിംഗ്സ്, ഡോക്ടര്‍ ജീ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അതേസമയം, ഡല്‍ഹി ക്രൈമിലൂടെയാണ് താരമായി മാറുന്നത്. സീരീസിന് എമ്മി നോമിനേഷനും ലഭിച്ചിരുന്നു. നീയത്ത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി സിനിമകളാണ് ഷെഫാലിയുടേതായി അണിയറയിലുള്ളത്.

Content Highlight: #shefalishah #bollywood

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup