---
title: "#hebazagout | യുവ ആർട്ടിസ്റ്റിനെയും മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി "
english_title: "#hebazagout #palestine #artist #killed #israeli #airstrike #gaza"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154279/hebazagout-palestine-artist-killed-israeli-airstrike-gaza"
published_at: "2023-10-16T22:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d66d599de0_israyel.jpg"
keywords: []
---

# #hebazagout | യുവ ആർട്ടിസ്റ്റിനെയും മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി 

> **Lead Summary:** **ലോക**പ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവവിദ്യാർഥിനി ഹിബ സഖൗത്തും കുഞ്ഞും വീരമൃത്യ​​ു വരിച്ചത്.

## Article Content

**ലോക**പ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവവിദ്യാർഥിനി ഹിബ സഖൗത്തും കുഞ്ഞും വീരമൃത്യ​​ു വരിച്ചത്.

ഫലസ്തീന്റെ നിലനിൽപും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികൾ രചിച്ച സഖൗത്ത് അന്തർ ദേശീയ, ദേശീയ എക്സിബിഷനുകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

ഫലസ്തീനിയൻ സ്വത്വവും അസ്തിത്വവും ആഴത്തിൽ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ​ദൃശ്യവത്കരിച്ചത്. അൽ അഖ്സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള ഫലസ്തീനി സാംസ്കാരിക പൈതൃകങ്ങൾ രചനകളിൽ പ്രതിഫലിച്ചു.

> 2021ൽ, "മൈ ചിൽഡ്രൻ ഇൻ ക്വാറന്റൈൻ" എന്ന പേരിൽ ഒരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങൾക്ക് കരുത്ത് നൽകാനുമുള്ള പ്രാർഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സഖൗത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154279/hebazagout-palestine-artist-killed-israeli-airstrike-gaza)