---
title: " 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' നൂറിൻ ഷെരീഫിന്റെ മ്യൂസിക് വീഡിയോ ടീസര്‍ പുറത്ത് "
english_title: "The teaser of the music video for 'My Country - From Gods on Country' starring Noorin Sheriff has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1537/the-teaser-of-the-music-video-for-my-country-from-gods-on-country-starring-noorin-sheriff-has-been-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fa274156eaa9_noorin.jpg"
keywords: []
---

#  'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' നൂറിൻ ഷെരീഫിന്റെ മ്യൂസിക് വീഡിയോ ടീസര്‍ പുറത്ത് 

> **Lead Summary:** നൂറിന്‍ ഷെരിഫ് മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാളാണ് . ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

## Article Content

നൂറിന്‍ ഷെരിഫ് മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാളാണ് . ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

ന്യൂ ഇന്ത്യ പ്രൊഡക്ഷൻസ് നിർമ്മിച്ച് വാട്ട്‌ നെക്സ്റ്റ് എന്റർടൈൻമെൻറ്സിനു വേണ്ടി നവാഗതരായ ദീപക് കെ.സി.യും വിശാൽ ബാബുവും ചേർന്നാണ് സംവിധാനം.

കേരളത്തിന്‍റെ സാംസ്‌കാരിക സാമൂഹിക പൈതൃകം ചിത്രീകരിക്കുന്ന 'എന്‍റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി' ഒരു കേരള മ്യൂസിക്കൽ കോൺസെപ്റ്റാണ്.

ഗായിക ഗൗരി ലക്ഷ്മിയാണ് സംഗീത സംവിധാനം നിർവഹിച്ച് ഇതിനായി ഗാനം ആലപിക്കുന്നത്. കേരളത്തിന്‍റെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു വർഷമായി വീഡിയോയുടെ ചിത്രീകരണം നടന്നു വരികയാണ്. ജനുവരി 2021-ൽ പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1537/the-teaser-of-the-music-video-for-my-country-from-gods-on-country-starring-noorin-sheriff-has-been-released)