---
title: "#HighCourt | സിനിമാ നിർമാണ കമ്പനിക്ക് എന്തുകൊണ്ട് പണം നൽകുന്നില്ല: വിശാലിനോട് ഹൈക്കോടതി "
english_title: "#money #given #film #production #company # Vishal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153276/money-given-film-production-company-vishal"
published_at: "2023-10-13T14:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65290be94047d_vis.jpg"
keywords: []
---

# #HighCourt | സിനിമാ നിർമാണ കമ്പനിക്ക് എന്തുകൊണ്ട് പണം നൽകുന്നില്ല: വിശാലിനോട് ഹൈക്കോടതി 

> **Lead Summary:** **ചെന്നൈ: [ **സിനിമ നിർമാണ കമ്പനിയായ ലൈക്കയ്ക്കു നൽകാനുള്ള പണം എന്തുകൊണ്ട് നൽകുന്നില്ലെന്ന് നടൻ വിശാലിനോട് ഹൈക്കോടതി.

## Article Content

**ചെന്നൈ: [ **സിനിമ നിർമാണ കമ്പനിയായ ലൈക്കയ്ക്കു നൽകാനുള്ള പണം എന്തുകൊണ്ട് നൽകുന്നില്ലെന്ന് നടൻ വിശാലിനോട് ഹൈക്കോടതി.

പണം തിരികെ നൽകുന്നതിന് വിശാലിനോട് ആവശ്യപ്പെടാൻ ഉത്തരവിടണമെന്നുള്ള ലൈക്കയുടെ ഹർജിയിലായിരുന്നു കോടതിയുടെ ചോദ്യം.

വിശാലിന്റെ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്കു വേണ്ടി ഫിനാൻഷ്യർ അൻപുച്ചെഴിയനിൽ നിന്ന് ലൈക്ക 21.29 കോടി രൂപ വായ്പയായി വാങ്ങിയിരുന്നു.

മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നത് വരെ ലൈക്കയ്ക്ക് വിശാലിന്റെ എല്ലാ ചിത്രങ്ങളുടെയും അവകാശം നൽകാമെന്ന കരാർ ഇരുവരും തമ്മിൽ ഉണ്ടാക്കിയിരുന്നു.

എന്നാൽ ഇതു ലംഘിച്ച് വിശാലിന്റെ കമ്പനി 'വീരമേ വാഗൈ ചൂടും' എന്ന ചിത്രം റിലീസ് ചെയ്തതിനെതിരെയാണ് ലൈക്ക ഹൈക്കോടതിയെ സമീപിച്ചത്.

വിശാൽ നൽകാനുള്ള തുകയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കാൻ നിർദേശിക്കണമെന്ന് ലൈക്ക ആവശ്യപ്പെട്ടു.

പണം നൽകാൻ തയാറാണെന്നും സാവകാശം വേണമെന്നുമുള്ള വിശാലിന്റെ ആവശ്യപ്രകാരം ഹർജി വീണ്ടും പരിഗണിക്കുന്നതിനായി നവംബർ 1ലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://moviemax.in/news/153276/money-given-film-production-company-vishal)