---
title: "#RheaChakraborty  |   സുശാന്ത് സിംഗിന് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോ? തുറന്ന് പറഞ്ഞ് റിയ ചക്രവര്‍ത്തി"
english_title: "#SushantSingh #handed #drugs #RheaChakraborty #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151654/sushantsingh-handed-drugs-rheachakraborty-openup"
published_at: "2023-10-07T09:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520dee6b08b0_rhea_1.jpg"
keywords: []
---

# #RheaChakraborty  |   സുശാന്ത് സിംഗിന് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോ? തുറന്ന് പറഞ്ഞ് റിയ ചക്രവര്‍ത്തി

> **Lead Summary:** സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസും തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖരെയടക്കം ചോദ്യം ചെയ്തതുമൊക്കെ സമീപകാലത്തെ ഏറ്റവും വലിയ വിവാദമായ കാര്യങ്ങളായിരുന്നു. മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഏറ്റവും വലിയ വേട്ടയാടലിന് ഇരയായത് നടി റിയ ചക്രവര്‍ത്തിയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ്ക്ക് മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു.

## Article Content

സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസും തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖരെയടക്കം ചോദ്യം ചെയ്തതുമൊക്കെ സമീപകാലത്തെ ഏറ്റവും വലിയ വിവാദമായ കാര്യങ്ങളായിരുന്നു. മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഏറ്റവും വലിയ വേട്ടയാടലിന് ഇരയായത് നടി റിയ ചക്രവര്‍ത്തിയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ്ക്ക് മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു.

2020 ജൂലൈ 14 നായിരുന്നു സുശാന്തിന്റെ മരണം. ടെലിവിഷനിലൂടെ ബോളിവുഡിലെത്തുകയും എംസ് ധോണിയടക്കം നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്ത താരമാണ് സുശാന്ത്. സുശാന്തിന് മയക്കുമരുന്ന് നല്‍കിയെന്ന കുറ്റത്തിന് 2020 സെപ്തംബറിനാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തോളം റിയ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു .

ആ സംഭവത്തിന് ശേഷം റിയ ചക്രവര്‍ത്തി പൊതുവേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ ആദ്യമായി പൊതുവേദിയിലെത്തിയിരിക്കുകയാണ് റിയ. സുശാന്തിന് മയക്കുമരുന്ന് നല്‍കിയിരുന്നുവോ എന്ന ചോദ്യത്തിന് റിയ മറുപടി നല്‍കി. ''ഞാന്‍ ഈ വിഷയം അവസാനിപ്പിച്ചതാണ്. എനിക്ക് മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കണ്ട'' എന്നായിരുന്നു റിയയുടെ പ്രതികരണം. ആളുകളുമായി സംസാരിക്കുമ്പോള്‍ എനിക്ക് അവരുടെ മനസില്‍ നടക്കുന്ന ചിന്തകള്‍ കേള്‍ക്കാനാകും.

ചിലപ്പോള്‍ അവര്‍ എന്നെ നോക്കി ഇവളെ കണ്ടാല്‍ ക്രിമിനലിനെ പോലെ തോന്നുന്നില്ലല്ലോ എന്നാകും ചിന്തിക്കുക. അതെന്നെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒട്ടുമില്ല എന്നാണ് റിയ പറയുന്നത്. സുശാന്തിന്റെ മരണ ശേഷം തന്നെ ദുര്‍മന്ത്രവാദിനിയെന്നും യക്ഷിയെന്നുമൊക്കെ വിളിച്ചതിനെക്കുറിച്ചും റിയ സംസാരിച്ചു. സുശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിയായി തന്നെ ചിത്രീകരിച്ചതിനെക്കുറിച്ചും റിയ സംസാരിച്ചു. അവന് എനിക്ക് മുമ്പ് തന്നെ സ്വന്തമായൊരു വ്യക്തിത്വമുണ്ടായിരുന്നു.

ചെറിയ പട്ടണത്തില്‍ നിന്നും വന്നവനായിരുന്നു. ബോളിവുഡിലൊരു ഇടം കണ്ടെത്തി. അത് നിയന്ത്രിക്കാന്‍ പറ്റുന്നൊരാളുടെ മനസല്ലെന്നാണ് റിയ പറയുന്നത്. അതേസമയം, അവനെ അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ലെന്നും റിയ പറയുന്നു. പക്ഷെ അവന്റെ മനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന്‍ കടന്നു പോകുന്ന അവസ്ഥ അറിയാമായിരുന്നുവെന്നും റിയ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://moviemax.in/news/151654/sushantsingh-handed-drugs-rheachakraborty-openup)