---
title: "#SanjayDutt |  ഭാര്യയ്ക്ക് മന്ത്രിയുമായി അവിഹിതം, ഞാനവളെ തട്ടി;തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്"
english_title: "#Wife #affair #withministe #Ikilled #her #SanjayDutt #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151197/wife-affair-withministe-ikilled-her-sanjaydutt-opensup"
published_at: "2023-10-05T11:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e4c9f5a7dd_sanjay_1.jpg"
keywords: []
---

# #SanjayDutt |  ഭാര്യയ്ക്ക് മന്ത്രിയുമായി അവിഹിതം, ഞാനവളെ തട്ടി;തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്

> **Lead Summary:** ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനായ സഞ്ജയ് അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. അമ്മയുടെ മരണവും ആദ്യ ഭാര്യയുടെ മരണവും സഞ്ജുവിനെ തളര്‍ത്തി. ഇതിനിടെ 1993 ലെ ബോംബെ ബോംബ് സ്‌ഫോടന കേസില്‍ സഞ്ജു അകത്തായി.

## Article Content

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനായ സഞ്ജയ് അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. അമ്മയുടെ മരണവും ആദ്യ ഭാര്യയുടെ മരണവും സഞ്ജുവിനെ തളര്‍ത്തി. ഇതിനിടെ 1993 ലെ ബോംബെ ബോംബ് സ്‌ഫോടന കേസില്‍ സഞ്ജു അകത്തായി.

മയക്കുമരുന്നിന്റെ ഉപയോഗവും കരിയറിനേയും ജീവിതത്തേയും സാരമായി തന്നെ ബാധിച്ചു. പിന്നീടാണ് സഞ്ജയ് ദത്ത് മാന്യതയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും ഇപ്പോൾ രണ്ട് മക്കളുമുണ്ട്. തന്റെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ച് പുതിയൊരു ജീവിതം നയിക്കുകയാണ് സഞ്ജയ് ദത്ത് ഇപ്പോള്‍.

മുമ്പൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ താനൊരു കമ്യൂണിറ്റിയെ പരിചയപ്പെട്ടതെന്നും അവര്‍ വിരലടയാളം നോക്കി കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുന്നതിനെക്കുറിച്ചുമെല്ലാം സഞ്ജയ് ദത്ത് സംസാരിച്ചു . ''എന്റെയൊരു സുഹൃത്ത് ഗംഗാവതിയിലുണ്ട്. അവനാണ് ശിവ്‌നാരിയെക്കുറിച്ച് പറയുന്നത്. മദ്രാസില്‍ നിന്നും രണ്ട് മണിക്കൂര്‍ ദൂരെയാണ്. അവര്‍ക്ക് ആകെ അറിയുന്നത് രജനീകാന്തിനെയാണ്.

മറ്റാരേയും അവര്‍ക്ക് അറിയില്ല. ചെറിയൊരു ഗ്രാമമാണ്. അവര്‍ക്ക് വിരലടയാളം കൊടുത്താല്‍ അവരൊരു ഓലയെടുക്കും. എന്റെ ഓലയെടുത്ത് അച്ഛന്റെ പേര് ബല്‍രാജ് ദത്ത് ആണെന്ന് പറഞ്ഞു. അല്ല, സുനില്‍ ദത്ത് ആണെന്ന് ഞാന്‍ പറഞ്ഞു. അമ്മയുടെ പേര് ഫാത്തിമയാണെന്ന് പറഞ്ഞു. അതൊക്കെ ആര്‍ക്കാണ് അറിയുന്നത്? അല്ലെന്ന് ഞാന്‍ പറഞ്ഞ് നോക്കിയെങ്കിലും അസാധ്യമാണെന്നാണ് അയാള്‍ പറഞ്ഞത്'' സഞ്ജയ് ദത്ത് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/151197/wife-affair-withministe-ikilled-her-sanjaydutt-opensup)