( moviemax.in ) പ്രമുഖ യൂട്യൂബറും മകളും മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മരിച്ചത്. ഇയാളുടെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്.

സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ്. ഇയാളുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരെത്തി.
#prominent #Youuber #daughter #died #accident