ബോളിവുഡിലെ ഏറ്റവു താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം ചിത്രത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ ദീപികയ്ക്ക് സാധിച്ചു. ബോളിവുഡിൽ വലിയ ഡിമാൻഡുള്ള നായികയാണ് ദീപിക. കരിയറിനൊപ്പം ദീപികയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. പൊതുവെ വിവാദങ്ങളിൽ നിന്നെല്ലാം മാറിനിൽക്കാറുണ്ട് താരം.
എന്നിരുന്നാലും തന്റേതല്ലാത്ത കാരണത്താൽ പലപ്പോഴും ദീപിക വാർത്തകളിൽ നിറയാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. പൊതുവേദിയില്‍ വെച്ച് ഒരു സംവിധായകന്‍ ദീപികയെ ചുംബിച്ചതാണ് സംഭവം. ദീപികയുടെ ഫൈൻഡിങ് ഫാനി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സംഭവം നടന്നത്. 2014 ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹോമി അദാജാനിയ ആണ്.
സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയിൽ വേദിയിൽ സംസാരിക്കുന്നതിനിടെ ഹോമി അപ്രതീക്ഷിതമായി ദീപികയെ ചുംബിക്കുകയുമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നടന്ന സംഭവം വലിയ വാർത്തയായി മാറി. ദീപികയെ കെട്ടിപ്പിടിക്കുകയും അവരുടെ സമ്മതമില്ലാതെ കവിളിൽ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു സംവിധായകൻ. സംവിധായകന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ദീപിക ഞെട്ടിപ്പോയി.
എന്നാൽ ഒരു ചിരിയോടെ ആ ചുംബനം സ്വീകരിച്ച് സാഹചര്യം ഭംഗിയായി കൈകാര്യം ചെയ്തു നടി. അതേസമയം രൺവീർ സിംഗും ആ ചടങ്ങിന് എത്തിയിരുന്നു. കൽക്കി 2898 എഡി, ഫൈറ്റർ, സിങ്കം എഗൈൻ എന്നിങ്ങനെ വമ്പൻ സിനിമകളാണ് ദീപികയുടേതായി അണിയറയിൽ ഉള്ളത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രങ്ങളാണ് ഇത് മൂന്നും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
#Director #kisses #Deepika #public #Thisis #how #happened