ബോളിവുഡിലും ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ഷമ സിക്കന്ദര്‍. നിരവധി ഹിറ്റ് പരമ്പരകളില്‍ ഷമ അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് വേരുകളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് ഷമ. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളുംനേരിടേണ്ടി വന്നിട്ടുണ്ട്. ഈയ്യടുത്താണ് ഷമ തന്റെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.
പിന്നാലെ കാമുകനൊപ്പമുള്ള ചിത്രങ്ങളും ഷമ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഷമ തുറന്നു പറഞ്ഞു. അതേസമയം ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇന്നത്തെ നിര്‍മ്മാതാക്കള്‍ പ്രൊഫഷണല്‍ ആണെന്നും ഷമ പറഞ്ഞു. ഇന്നത്തെ യുവ നിര്‍മ്മാതാക്കള്‍ കുറേക്കൂടി പ്രൊഫഷണലാണ്.
ആളുകളോട് ബഹുമാനമുണ്ട്. അവര്‍ക്ക് ജോലിക്ക് പകരം സെക്‌സ് ചോദിക്കില്ല. പക്ഷെ പണ്ട് എന്നോട് സൗഹൃദം ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കളുണ്ടായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ സുഹൃത്തുക്കളാകും എന്നാണ് ഞാന്‍ ചോദിച്ചിരുന്നത്. ജോലിയ്ക്ക് പകരം സെക്‌സ് ചോദിക്കുന്നത് ഏറ്റവും തരം താണ പ്രവണതയാണെന്നും ഷമ പറഞ്ഞു.
#Bollywood #celebrities #asked #sex #instead #opportunity #ShamaSikandar #openly