ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് ഷാരൂഖ് ഖാൻ. പഥാന് ശേഷം ജവാൻ എന്ന സിനിമയുമായി വീണ്ടും ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിച്ച ഷാരൂഖിന്റെ വരും സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. കരിയറിലെ ചെറിയൊരു വീഴ്ചയ്ക്ക് ശേഷം 2019 ൽ ഇടവേളയെടുത്ത ഷാരൂഖ് നാല് വർഷത്തിന് ശേഷം ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഷാരൂഖ് എന്ന നടനൊപ്പം ഷാരൂഖ് എന്ന കുടുംബസ്ഥനെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

നടന്റെ ഭാര്യ ഗൗരി ഖാന്റെ വിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. 1991 ലാണ് ഷാരൂഖും ഗൗരി ഖാനും വിവാഹിതരാകുന്നത്. കടുത്ത പ്രണയത്തിലായ ഷാരൂഖും ഗൗരിയും വിവാഹിതരാകുമ്പോൾ ഗൗരിയുടെ കുടുംബത്തിന് ചെറിയ എതിർപ്പുണ്ടായിരുന്നു. രണ്ട് മതസ്ഥരാണ് ഷാരൂഖും ഗൗരിയും. തന്റെ വിവാഹദിവസം നടന്ന സംഭവത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാഹത്തിന്റെ റിസപ്ഷനിടെയുണ്ടായ സംഭവമാണ് ഷാരൂഖ് പങ്കുവെച്ചിരിക്കുന്നത്.
രാവിലെ 1.15 ന് ഞാൻ എത്തിയപ്പോൾ എല്ലാവരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഇവൻ മുസ്ലിം ആണെന്ന് അവർ പിറിപിറുക്കുന്നുണ്ട്. പെട്ടെന്ന് സമയം നോക്കി താൻ ഗൗരി, ബുർഖയിടൂ, നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞു. ഇത് കേട്ട ഗൗരിയുടെ ബന്ധുക്കളെല്ലാം തന്നെ അമ്പരപ്പോടെ നോക്കിയെന്നും ഇപ്പോൾ തന്നെ അവളെ മാറ്റി എന്നവർ ചിന്തിച്ചു. ഗൗരി ബുർഖ ധരിക്കുമെന്നും വീടിന് പുറത്ത് ഇറങ്ങില്ലെന്നും മാതാപിതാക്കളോട് തമാശയായി പറഞ്ഞെന്നും ഷാരൂഖ് ഓർത്തു.
ഗൗരിയുടെ വീട്ടുകാർ പരമ്പരാഗത വിശ്വാസക്കാരാണ് അതിനെ ബഹുമാനിക്കുന്നെന്നും ഷാരൂഖ് അന്ന് പറഞ്ഞു. മതവിശ്വാസം ഒരിക്കലും തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ഷാരൂഖ് വ്യക്തമാക്കിയിട്ടുണ്ട്. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളാണ് ഷാരൂഖിനും ഗൗരിക്കും ജനിച്ചത്. മകൾ സുഹാന ഖാൻ ബോളിവുഡിലേക്ക് ചുവട് വെക്കാനുള്ള ഒരുക്കത്തിലാണ്. ആർക്കീസ് എന്ന ചിത്രത്തിൽ സുഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
#told #Gauri#put #burqa #ShahRukhKhan#weddingday #incident