ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് ഇഷ ഗുപ്ത. 2007 മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടം നേടികൊണ്ടാണ് ഇഷ ബോളിവുഡിലേക്ക് എത്തുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ജന്നത്ത് 2 ആയിരുന്നു ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാനും ഇഷയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് ഇഷ ഗുപ്ത.
ഒന്നല്ല, രണ്ട് തവണ തന്നോട് ചില സംവിധായകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇഷ പറയുന്നത് .എന്നാല്‍ താന്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും ഇഷ പറഞ്ഞു . തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും ഇഷ പറയുന്നു.
ഇതോടെ തനിക്ക് സിനിമകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും ഇഷ പറയുന്നു. ഞാന്‍ നിരസിച്ചപ്പോള്‍ എന്നെ ആ സിനിമയില്‍ കാണരുതെന്ന് പറഞ്ഞു. ഇതിന് ശേഷം ചിലര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തന്നെ തയ്യാറായില്ല. ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത് എന്നാണ് ഇഷ പറയുന്നത്.
മറ്റൊരിക്കല്‍ തന്നെ ചിലര്‍ കെണിയില്‍ കുടുക്കാന്‍ നോക്കിയതിനെക്കുറിച്ചും ഇഷ സംസാരിച്ചു. രണ്ട് പേര്‍ എന്നെ കാസ്റ്റിംഗ് കൗച്ചിന്റെ കെണിയില്‍ പെടുത്താന്‍ നോക്കി. ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് ഞാനവരുടെ കെണിയില്‍ വീഴുമെന്ന് അയാള്‍ കരുതി. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തി ഇഷ പറയുന്നു.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് ഇഷ കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും താരത്തിന് അതിജിവിക്കേണ്ടി വന്നിട്ടുണ്ട് . തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും ഇഷയ്ക്ക് വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്റം സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
#thought #they #would #break #opendoor #night #Actress #EshaGupta #opensup