#bala | എന്റെ മകൾക്ക് ഇപ്പോൾ അച്ഛനെന്ന് പറയുന്ന ആളില്ല; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബാലയുടെ വാക്കുകൾ

#bala | എന്റെ മകൾക്ക് ഇപ്പോൾ അച്ഛനെന്ന് പറയുന്ന ആളില്ല; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബാലയുടെ വാക്കുകൾ
Sep 28, 2023 01:09 PM | By Kavya N

അമൃത സുരേഷും ബാലയും വേർപിരിഞ്ഞത് ആരാധകരെ സംബന്ധിച്ച് വലിയ സങ്കടകരമായ വാർത്തയായിരുന്നു. മകൾക്ക് ഒരു വയസ് പ്രായമുള്ളപ്പോൾ തന്നെ അമൃത ബാലയുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് മുതൽ മകൾ അമൃതയ്ക്കൊപ്പമാണ് വളരുന്നത്. കൈക്കുഞ്ഞുമായി വിവാഹജീവിതത്തിൽ നിന്നും ഇറങ്ങിപോരുമ്പോൾ താൻ സീറോയായിരുന്നുവെന്നും അവിടെ നിന്നും കുഞ്ഞിനും തനിക്കും വേണ്ടി അധ്വാനിച്ചാണ് ഇന്ന് കാണുന്ന കരിയർ ഉണ്ടാക്കിയെടുത്തതെന്നുമാണ് അമൃത മുമ്പൊരിക്കൽ പറഞ്ഞത്.

അന്നും ഇന്നും അമൃതയുടെ ജീവിതം മകൾക്ക് വേണ്ടിയാണ്. പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവുള്ള കൊച്ചുമിടുക്കിയാണ് അമൃതയുടെയും ബാലയുടെയും മകൾ അവന്തിക. രണ്ട് വർഷം മുമ്പ് ബാല രണ്ടാമതും വിവാഹിതനായി. എലിസബത്താണ് ഇപ്പോൾ ബാലയുടെ ഭാര്യ. അമൃത സുരേഷ് മറ്റൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. അമൃതയുമായി വേർപിരിഞ്ഞശേഷം മകളെ കാണാൻ ബാലയ്ക്ക് അവസരം ലഭിക്കാറില്ല. അവസാനമായി മകളെ ബാല കണ്ടത് ആശുപത്രികിടക്കയിൽ വെച്ചാണ്.

മകളെയാണ് താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന് ബാല ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു . ഇപ്പോഴിതാ മകൾക്ക് പാപ്പുവെന്ന പേര് ആദ്യം നൽകിയത് താനാണെന്ന് പറയുകയാണ് ബാല. ഡെലിവറി കഴിഞ്ഞസമയം ആദ്യമായി മകളെ പാപ്പു എന്ന് വിളിക്കുന്നത് താൻ ആണെന്നും അവളുടെ പേര് അവന്തികയെന്ന് വെച്ചതും ഞാനാണെന്നും ബാല പറഞ്ഞു. പേര് എയിൽ തുടങ്ങണം എന്ന് പറഞ്ഞത് അമൃതയായിരുന്നു. അമൃതയുടെ തീരുമാനം ആയിരുന്നു അത്.

മനസ്സ് കൊണ്ട് എന്റെ മകൾ... അവൾക്കൊപ്പമാണ് ഞാൻ. ന്യായം കൊണ്ടുമാകാം. പക്ഷെ നിയമപരമായി ഞാൻ അകന്നുനിൽക്കുന്നു. എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല. പത്തുവയസ് കഴിഞ്ഞാൽ എല്ലാവർക്കും യുട്യൂബ് തുറന്നുകഴിഞ്ഞാൽ എല്ലാ വീഡിയോസും റീൽസും കാണാൻ കഴിയും. ഇത് സജഷൻ ആല്ല എന്റെ തീരുമാനമാണ് എന്നാണ് വീണ്ടും വൈറലാകുന്ന പുതിയ വീഡിയോയിൽ ബാല പറയുന്നത്.

#Mydaughter #nofather #bala's #words #got #attention #socialmedia

Next TV

Related Stories
'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

Oct 15, 2025 04:38 PM

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന...

Read More >>
 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Oct 15, 2025 04:10 PM

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക്...

Read More >>
'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

Oct 14, 2025 02:14 PM

'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു...

Read More >>
'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു,  പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

Oct 14, 2025 12:39 PM

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall