( moviemax.in ) നയൻതാരയെ നായികയായും ഷാരുഖ് ഖാൻ നായകനായും എത്തിയ ചിത്രം ജവാൻ പ്രഖ്യാപിച്ച അന്നുമുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയിരുന്നു. പോസിറ്റീവും നെഗറ്റീവും ആയി സോഷ്യൽ മീഡിയകളിൽ ധാരാളം വാർത്തകൾ ചിത്രത്തെ കുറിച്ച് വന്നിരുന്നു.
ഇപ്പോൾ വന്നിരിക്കുന്നത് ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ നയൻതാരയ്ക്ക് അതൃപ്തിയെന്നാണ് റിപ്പോർട്ടുകൾ. നയൻതാരയുടെ റോൾ വെട്ടിക്കുറച്ചതിൽ താരത്തിന് സംവിധായകൻ ആറ്റ്ലിയോട് അതൃപ്തി ഉണ്ടെന്ന രീതിയിലും റിപ്പോർട്ടുകൾ പോകുന്നു.
ചിത്രത്തിൽ ചെറിയ റോളിൽ എത്തിയ ദീപികയ്ക്ക് നായികയായി എത്തിയ നയൻതാരയെക്കാൾ പ്രേക്ഷക ശ്രദ്ധ നേടിയെന്നും പറയുന്നുണ്ട്. അതിഥി വേഷത്തിൽ എത്തിയ ദീപികയുടെ കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം നേടുന്നു. ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം എന്ന രീതിയിൽ ജവാൻ തോന്നുകയുള്ളൂ എന്ന പ്രേക്ഷകർ പറയുന്നത് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നയൻതാര ബോളിവുഡിൽ നിന്നും മാറിനിൽക്കാൻ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നു. എല്ലാ പ്രൊമോഷൻ പരിപാടികളിൽ ദീപിക എത്തിയിട്ടും നയൻതാര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ നേരത്തെ നോ പ്രൊമോഷൻ നയമാണ് നയൻതാര പിന്തുടരുന്നത് എന്നാണ് ചിലർ പറയുന്നത്.
വളരെ ചുരുക്കം ചില സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് മാത്രമാണ് താരം ഇതുവരെ പങ്കെടുത്തിട്ടുള്ളൂ. ജവാൻ ചിത്രത്തിന്റെ വിജയാഘോഷം നടന്ന അന്ന് തന്റെ അമ്മയുടെ ജന്മദിനം ആയിതനാലാണ് നയന്‍താര എത്താതിരുന്നത് എന്ന് ഷാരൂഖ് ഖാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
#nayanthara #staying #away #bollywood