---
title: "#akhilmishra | ബോളിവുഡ് നടൻ അടുക്കളയിൽ മരിച്ച നിലയിൽ "
english_title: "#actor #akhilmishra #dead #kitchen #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/147968/actor-akhilmishra-dead-kitchen-accident"
published_at: "2023-09-21T14:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c0c9728d39_akhilmisra.jpg"
keywords: []
---

# #akhilmishra | ബോളിവുഡ് നടൻ അടുക്കളയിൽ മരിച്ച നിലയിൽ 

> **Lead Summary:** **ബോ**ളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു. വീടിന്റെ അടുക്കളയിൽ തെന്നി വീണ് തലയിടിച്ചാണ് മരണം സംഭവിച്ചത്. തെന്നി വീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67 വയസായിരുന്നു.

## Article Content

**ബോ**ളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു. വീടിന്റെ അടുക്കളയിൽ തെന്നി വീണ് തലയിടിച്ചാണ് മരണം സംഭവിച്ചത്. തെന്നി വീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67 വയസായിരുന്നു.

ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ഇദ്ദേഹം ചെയ്ത ലൈ​ബ്രേറിയൻ ഡൂബെ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് മറ്റ് സിനിമകൾ.

ഉഡാൻ, സി.ഐ.ഡി, ശ്രീമാൻ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ടെലിവിഷൻ ഷോകളിലും പ​ങ്കെടുത്തിട്ടുണ്ട്. സൂസേയ്ൻ ബേണെറ്റ് ആണ് ഭാര്യ.

രക്തസമ്മർദ്ദം സംബന്ധിച്ച അസുഖത്തിന് ചികിത്സയിലായിരുന്നു.

വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യയാണ് മരണവിവരം അറിയിച്ചത്. അപകടം നടക്കുമ്പോൾ ഹൈദരാബാദിലായിരുന്നു ജർമൻ നടിയായ സൂസെയ്ൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/147968/actor-akhilmishra-dead-kitchen-accident)