'എന്‍റെ മാനസപുത്രി' ബെസ്റ്റിക്കൊപ്പം പഴയകാലചിത്രം പങ്കുവച്ച് ശ്രീകല

'എന്‍റെ മാനസപുത്രി' ബെസ്റ്റിക്കൊപ്പം പഴയകാലചിത്രം പങ്കുവച്ച് ശ്രീകല
Oct 4, 2021 09:49 PM | By Truevision Admin

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്‍റെ മാനസപുത്രി' എന്ന പരമ്പര എക്കാലത്തെയും മികച്ച സീരിയലുകളില്‍ ഒന്നായിരുന്നു . 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍  മലയാളി വീട്ടമ്മമാര്‍ നെഞ്ചിലേറ്റിയിരുന്നു . 

ശ്രീകല ശശിധരനായിരുന്നു സോഫിയായി വേഷമിട്ടത് .  അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം  സജീവമാണ് . മാനസപുത്രിയുടെ ഓര്‍മ്മ ശ്രീകല കഴിഞ്ഞ ദിവസം പങ്കുവച്ചു.'ബെസ്റ്റി' എന്ന ക്യാപ്ഷനോടെയാണ് എന്‍റെ മാനസപുത്രിയിലെ പ്രതിനായികാ കഥാപാത്രം ഗ്ലോറിയെ അവതരിപ്പിച്ച അര്‍ച്ചനയോടൊപ്പമുള്ള ചിത്രം ശ്രീകല പങ്കുവച്ചത്.


മാനസപുത്രി സെറ്റില്‍നിന്നുള്ള പഴയകാല ചിത്രമാണ് താരം പങ്കുവച്ചത്. മാനസപുത്രിയിലെ സോഫിയായാണ് അറിയപ്പെടുന്നതെങ്കിലും അതുകൂടാതെ ഇരുപതിലധികം പരമ്പരകളിലും നിരവധി സിനിമകളിലും ശ്രീകല വേഷമിട്ടിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ ശ്രീകല വിവാഹ ശേഷം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ഭര്‍ത്താവിനും മകന്‍ സംവേദിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്‍റെ മാനസപുത്രി. 

The series 'My Manasaputri' aired on Asianet was one of the best serials of all time. The characters 'Sophie' and 'Glory' were cherished by Malayalee housewives

Next TV

Related Stories
'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

Nov 25, 2025 03:55 PM

'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

രേണുസുധി വീടിനെക്കുറിച്ചുള്ള ഫിറോസ് കെഎച്ച്ഡിഇസി , സുധിലയം തിരിച്ച് ചോദിച്ചു...

Read More >>
Top Stories










News Roundup