---
title: "#mahimachaudhary | മുഖത്ത് നിന്നും പുറത്തെടുത്തത് 67 ചില്ല് കഷണങ്ങള്‍ ; തുറന്ന് പറഞ്ഞ് നടി മഹിമ ചൗധരി"
english_title: "#67pieces #glass #removed #face #ActressMahimaChaudhary #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146774/67pieces-glass-removed-face-actressmahimachaudhary-speaks-openly"
published_at: "2023-09-16T13:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65056307e4cb2_mahima_5.jpg"
keywords: []
---

# #mahimachaudhary | മുഖത്ത് നിന്നും പുറത്തെടുത്തത് 67 ചില്ല് കഷണങ്ങള്‍ ; തുറന്ന് പറഞ്ഞ് നടി മഹിമ ചൗധരി

> **Lead Summary:** തൊണ്ണൂറുകളിലെ തിരക്കുള്ള നായികയായിരുന്നു മഹിമ ചൗധരി. പര്‍ദേസ്, ദില്‍ ഹേ തുമാരാ, ദാഗ്, ദഡ്ക്കന്‍, ദില്‍ ക്യാ കരേ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു മഹിമ. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ നിനച്ചിരിക്കാതെ വന്നൊരു അപകടം ആ കരിയര്‍ തന്നെ തകര്‍ത്തു. വാഹനാപകടത്തിന്റെ രൂപത്തിലാണ് മഹിമയുടെ സൂപ്പര്‍ നായികയിലേക്കുള്ള കുതിപ്പിന് ബ്രേക്കിടുന്നത്.

## Article Content

തൊണ്ണൂറുകളിലെ തിരക്കുള്ള നായികയായിരുന്നു മഹിമ ചൗധരി. പര്‍ദേസ്, ദില്‍ ഹേ തുമാരാ, ദാഗ്, ദഡ്ക്കന്‍, ദില്‍ ക്യാ കരേ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു മഹിമ. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ നിനച്ചിരിക്കാതെ വന്നൊരു അപകടം ആ കരിയര്‍ തന്നെ തകര്‍ത്തു. വാഹനാപകടത്തിന്റെ രൂപത്തിലാണ് മഹിമയുടെ സൂപ്പര്‍ നായികയിലേക്കുള്ള കുതിപ്പിന് ബ്രേക്കിടുന്നത്.

അപകടത്തില്‍ മഹിമയ്ക്ക് സാരമായി തന്നെ പരിക്കേറ്റു. താരത്തിന്റെ ആത്മവിശ്വാസം തന്നെ തകര്‍ത്തു കളഞ്ഞ സംഭവമായിരുന്നു ആ അപകടം. അതില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരാന്‍ മഹിമയ്ക്ക് നാളുകള്‍ വേണ്ടി വന്നു. ഇപ്പോഴിതാ തന്റെ കരിയറിനെ ബാധിച്ച വാഹനാപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് മഹിമ.

ഒരു സിനിമയുടെ ഷൂട്ടിംഗിനായി പോകുമ്പോള്‍ പാല് കൊണ്ടു പോകുന്ന ട്രക്ക് തെറ്റായ ദിശയിലൂടെ വന്ന് തന്റെ കാറിനെ ഇടിക്കുകയായിരുന്നു എന്നാണ് മഹിമ പറയുന്നത്. തന്റെ മുഖത്തേക്ക് കാറിന്റെ ചില്ല് വന്ന് കേറിയെന്നും മുഖത്ത് നിന്നും 67 കഷണം ചില്ലു കഷ്ണങ്ങളാണ് എടുത്ത് മഹിമ പറയുന്നു. ഞാന്‍ മരിക്കുകയാണെന്ന് കരുതി . എന്നെയൊന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും ആരും സഹായിച്ചില്ല.

ആശുപത്രിയിലെത്തി കുറേ കഴിഞ്ഞാണ് അമ്മ വരുന്നത്. പിന്നെ അജയ് വന്നു. അവര്‍ എന്തോ സംസാരിക്കാനായി പോയപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് എന്റെ മുഖം കണ്ണാടിയില്‍ നോക്കുന്നത്. ഭീതിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച.. അപകടത്തിന് ശേഷം മുഖത്തെ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ് തന്നെ ഒരു മാസിക തന്റെ ചിത്രം പകര്‍ത്തി പുറത്തു വിടുകയും തന്നെ അപമാനിക്കുകയും ചെയ്തുവെന്നും മഹിമ പറയുന്നു.

മഹിമയ്ക്ക് അപകടമുണ്ടായി, മുഖത്തൊക്കെ മുറിപ്പാടാണ്, അവളെ ശരിക്കും വിളിക്കേണ്ടത് സ്‌കാര്‍ഫേസ് എന്നാണെന്നും പറഞ്ഞു. അപകടത്തില്‍ മുഖത്തിന് സാരമായി പരുക്കേറ്റ മഹിമയ്ക്ക് പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയാകേണ്ടി വന്നിരുന്നു. അഭിനയത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും മുമ്പ് ഉണ്ടായിരുന്നൊരു താരപദവിയിലേക്ക് തിരിച്ചെത്താന്‍ മഹിമയ്ക്ക് സാധിച്ചില്ല. പിന്നീട് കാലം ക്യാന്‍സറിന്റെ രൂപത്തിലും മഹിമയെ പരീക്ഷിച്ചു. ക്യാന്‍സറിനേയും മറികടക്കാന്‍ മഹിമയ്ക്ക് സാധിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146774/67pieces-glass-removed-face-actressmahimachaudhary-speaks-openly)