'ഫാന്‍ ഫൈറ്റിന് വേണ്ടി ചെയ്തതാണ്'; വിശദീകരണവുമായി മരക്കാര്‍ വ്യാജന്‍ പ്രചരിപ്പിച്ച യുവാവ്

'ഫാന്‍ ഫൈറ്റിന് വേണ്ടി ചെയ്തതാണ്'; വിശദീകരണവുമായി മരക്കാര്‍ വ്യാജന്‍ പ്രചരിപ്പിച്ച യുവാവ്
Dec 5, 2021 10:24 PM | By Vyshnavy Rajan

രക്കാര്‍ അറബികടലിന്റെ സിംഹം വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസ് എന്ന യുവാവ് അറസ്റ്റിലായിരുന്നു.വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് ആണ് ഇയാള്‍ അറസ്റ്റിലായത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച്‌ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നസീഫ്.

നസീഫിന്റെ വാക്കുകള്‍

'ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്ബനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു.

അത് കുറച്ച്‌ പ്രശ്നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ഈ ലൈവ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു.'

'Made for Fan Fight'; The young man who spread the woods lie with the explanation

Next TV

Related Stories
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
Top Stories

News Roundup