---
title: "#sushmitasen | മരുന്ന് മുടങ്ങാതിരിക്കാന്‍ മകൾ അലാം വച്ചുതന്നിരുന്നു: തനിക്കുള്ള അപൂര്‍വ്വ രോഗത്തെക്കുറിച്ച് സുസ്മിത"
english_title: "#sushmitasen #decease #helps #daughters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145148/sushmitasen-decease-helps-daughters"
published_at: "2023-09-10T09:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd3f48a3be8_susmitha.jpg"
keywords: []
---

# #sushmitasen | മരുന്ന് മുടങ്ങാതിരിക്കാന്‍ മകൾ അലാം വച്ചുതന്നിരുന്നു: തനിക്കുള്ള അപൂര്‍വ്വ രോഗത്തെക്കുറിച്ച് സുസ്മിത

> **Lead Summary:** **** **രാ**ജ്യത്തിന് അഭിമാനമായി മിസ് യൂണിവേഴ്‌സ് പട്ടം നേടി സിനിമയിലേക്ക് എത്തിയ ബോളിവുഡിലെ താരസുന്ദരിയാണ് സുസ്മിത സെന്‍. കരിയറിലുടനീളം ഉറച്ച നിലപാടും പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് തുറന്നു പറയുന്നതിലും സുസ്മിത സെന്‍ കയ്യടി നേടാറുണ്ട്. ഇതെല്ലാം സുസ്മിതയെ ഓഫ് സ്‌ക്രീനിലെ നായികായാക്കുന്നു.

## Article Content

**** **രാ**ജ്യത്തിന് അഭിമാനമായി മിസ് യൂണിവേഴ്‌സ് പട്ടം നേടി സിനിമയിലേക്ക് എത്തിയ ബോളിവുഡിലെ താരസുന്ദരിയാണ് സുസ്മിത സെന്‍. കരിയറിലുടനീളം ഉറച്ച നിലപാടും പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് തുറന്നു പറയുന്നതിലും സുസ്മിത സെന്‍ കയ്യടി നേടാറുണ്ട്. ഇതെല്ലാം സുസ്മിതയെ ഓഫ് സ്‌ക്രീനിലെ നായികായാക്കുന്നു.

ഈയ്യടുത്ത് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത തനിക്ക് ഹൃദയാഘാതം വന്നപ്പോള്‍ മക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ച് വ്യക്തമാക്കുന്നത്. ''അവര്‍ ചെയ്തത്, പ്രത്യേകിച്ചും മൂത്തവള്‍ അലീഷ. അവള്‍ക്ക് അവളുടേതായ ഉത്തരവാദിത്തമുണ്ട്. സ്വയം പര്യാപ്തയാണ്. പക്ഷെ ഇളയവള്‍ എന്നും മുടങ്ങാതെ ഒമ്പത് മണിയ്ക്ക് എനിക്ക് മരുന്ന് തന്നു. മരുന്ന് മുടങ്ങാതിരിക്കാന്‍ അലാം വച്ചിരുന്നു. അവള്‍ക്ക് നന്ദി. അവള്‍ നല്ല ഹൃദയത്തിന് ഉടമയാണ്. നന്നായി പരിചരിക്കും.'' സുസ്മിത പറയുന്നു.

'' എന്താണ് എനിക്ക് നല്ലതെന്ന് എന്റെ അമ്മ പറയും. അതുകൊണ്ട് എന്താണ് അവര്‍ക്ക് നല്ലതെന്ന് അമ്മയും അറിഞ്ഞിരിക്കണം എന്നാണ് അവള്‍ പറയുക. നമ്മളെ അതുപോലെ സ്‌നേഹിക്കുന്ന മക്കള്‍ ചുറ്റുമുണ്ടാകുന്നത് നല്ലതാണ്. പക്ഷെ എന്നെ നഷ്ടമാകും എന്നൊരു ഭയം അവര്‍ക്കില്ലെന്ന് എനിക്ക് തോന്നുന്നു'' എന്നും സുസ്മിത കൂട്ടിച്ചേർക്കുന്നുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും ആന്‍ജിയോപ്ലാസ്റ്റിക്ക് ചെയ്തുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം അറിയിച്ചത്. എന്നാല്‍ അഡിസന്‍ രോഗം സുസ്മിതയ്ക്ക് ഉണ്ടായിരുന്നുവെന്നത് അധികം ആര്‍ക്കും അറിയാത്ത ഒന്നാണ്. തന്നെ 2014 ൽ രോഗം ബാധിച്ചു എന്ന് സുസ്മിത മനസ് തുറന്നു പറയുകയാണ്. ബോളിവുഡിന് നല്‍കിയ മറ്റൊരു ഒരു അഭിമുഖത്തിലാണ് തന്നെ അഡിസണ്‍ ഡീസിസ് എന്ന ഓട്ടോ ഇമ്യുണ്‍ ആണ് ബാധിച്ചതെന്ന് സുസ്മിത വ്യക്തമാക്കിയത്.

''എന്നെ വല്ലാതെ ഉലച്ച ജീവിത ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. നാളെ എല്ലാം ശരിയാകും എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. പക്ഷെ നമ്മളോട് ഒരാള്‍ ഇനിയങ്ങോട്ട് നിങ്ങളുടെ ജീവിതം സ്റ്റിറോയ്ഡ്‌സിനെ ആശ്രയിച്ചാണെന്ന് പറയുകയാണ്. നമ്മുടെ കരിയര്‍ തീര്‍ന്നു.

അങ്ങനെ നമ്മളുടെ ജീവിതവും തീര്‍ന്നുവെന്ന് മനസിലാകും. കാരണം അധികനാള്‍ പൊതുയിടത്ത് വരാനാകില്ല. എത്രത്തോളം സ്‌ട്രെസ് അനുഭവിക്കുന്നുവോ അത്രത്തോളം സ്റ്റിറോയ്ഡും എടുക്കേണ്ടി വരും. അതെന്നെ വല്ലാതെ ഉലച്ചു. എന്നാൽ മനസുണ്ടെങ്കില്‍ എന്തും സാധ്യമാണ്.

പിന്നീട് ഞാന്‍ ജര്‍മ്മനിയിലേക്ക് പോയി. ഇംഗ്ലണ്ടില്‍ പോയി. എന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ എല്ലായിടത്തും പോയി. ഒരു പരിഹാരം കണ്ടെത്തണം എന്ന് ഉറപ്പിച്ചിരുന്നു ഞാന്‍. അത് സാധിച്ചു. ജീവിതം തന്നെ തിരിച്ചു കിട്ടി'' എന്നും സുസ്മിത പറയുന്നുണ്ട്.

അവിവാഹിതയായ സുസ്മിത രണ്ട് മക്കളേയും ദത്തെടുക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ, തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുസ്മിത മക്കളെ ദത്തെടുക്കുന്നത്. സുസ്മിതയുടെ മൂത്ത മകള്‍ റെനെ, രണ്ടാമത്തെ മകള്‍ അലീഷയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145148/sushmitasen-decease-helps-daughters)