പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ് .പേളിയുടെ അമ്മ മോളി മാണിയുടെ പിറന്നാള്‍ ആണ് ഇന്ന് .അമ്മയുടെ ഫോട്ടോയോടൊപ്പം പേളി ഇട്ട പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് .
പിറന്നാള്‍ ദിനത്തില്‍ താന്‍ അമ്മയെ അണിയിച്ചൊരുക്കിയെന്നും എന്നാല്‍ മേക്കപ്പ് ധരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് അമ്മ പറഞ്ഞെന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ശരിയാണ്, എന്ത് കാര്യത്തിനും ഒരു തുടക്കമുണ്ടല്ലോ", പേളി കുറിച്ചു. അമ്മയുടെ കൂടെ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് പേളിയുടെ പോസ്റ്റ്.
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണര്‍ അപ്പ് ആയിരുന്ന പേളി മാണി ഷോയില്‍ പങ്കെടുക്കവെ അച്ഛന്‍ മാണി പോളുമായും അമ്മ മോളി മാണിയുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.താന്‍ ഗര്‍ഭിണിയാണെന്ന വിവരം അടുത്തിടെയാണ് പേളി മാണി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
അതേസമയം പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം 'ലൂഡോ'യുടെ ട്രെയ്‍ലര്‍ അടുത്തിടെ പുറത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ പ്രൊഡക്ഷനാണ്
Pely wrote on Instagram that he had dressed his mother for her birthday but that it was the first time in her life that she had put on make-up.