---
title: "രശ്മിക-വിജയ് വിവാഹം: ഫോൺ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അതിഥികൾക്ക് കർശന വിലക്ക്"
english_title: "Rashmika-Vijay wedding: Guests are strictly prohibited from using phones and taking pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344090/rashmika-vijay-wedding-guests-are-strictly-prohibited-from-using-phones-and-taking-pictures"
published_at: "2026-02-25T09:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e7a59f4185_Rashmika-Vijay_wedding_Guests_are_strictly_prohibited_from_using_phones_and_taking_pictures.jpg"
keywords: []
---

# രശ്മിക-വിജയ് വിവാഹം: ഫോൺ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അതിഥികൾക്ക് കർശന വിലക്ക്

> **Lead Summary:** സിനിമാലോകം ഏറെ നാളായി കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹത്തിന് ഉദയ്പൂരിൽ തുടക്കമായി. ദീർഘകാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ അടുത്തിടെയാണ് താരങ്ങൾ തങ്ങളുടെ പ്രണയവും വിവാഹവും സ്ഥിരീകരിച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

## Article Content

സിനിമാലോകം ഏറെ നാളായി കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹത്തിന് ഉദയ്പൂരിൽ തുടക്കമായി. ദീർഘകാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ അടുത്തിടെയാണ് താരങ്ങൾ തങ്ങളുടെ പ്രണയവും വിവാഹവും സ്ഥിരീകരിച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യമായ ചടങ്ങുകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന എൻഡിഎ (Non-Disclosure Agreement) കരാറിൽ ഒപ്പിടേണ്ടി വന്നിട്ടുണ്ട് എന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോട്ട് ചെയുന്നത്.

നയൻ‌താര വിഘ്‌നേഷ് വിവാഹം പോലെ ഇരുവരുടെയും വിവാഹം ഡോക്യുമെന്ററി ആയാണോ ഒരുങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്. വലിയ ഒരുക്കങ്ങളാണ് വിവാഹത്തിനും റിസപ്ഷനുമായി നടക്കുന്നതാണ് റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്.

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' ആണ് ഇരുവരുടെയും ആദ്യ ചിത്രം. ഈ ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി വലിയ ചർച്ചയായിരുന്നു. 2019-ൽ 'ഡിയർ കോമ്രേഡ്' പുറത്തിറങ്ങിയതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയായ 'രണബാലി' ആണ് ഇനി വരാനിരിക്കുന്ന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/344090/rashmika-vijay-wedding-guests-are-strictly-prohibited-from-using-phones-and-taking-pictures)