logo

താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് താരം;സിനിമകൾ തൻ്റെ ജീവിതത്തിലെ ഒരേടാണെന്നും താരം

Published at Jun 4, 2021 12:27 PM താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് താരം;സിനിമകൾ തൻ്റെ ജീവിതത്തിലെ ഒരേടാണെന്നും താരം

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അപൂർവ്വ ബോസ് കഴിഞ്ഞ കുറച്ചേറെ നാളുകളായി സൈബറിടത്തിൽ സജീവ സാന്നിധ്യമാണ്. തൻ്റെ വിശേഷങ്ങളും നിലപാടുകളുമൊക്കെ അപൂർവ്വ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നടി നൽകിയ ഒരു അഭിമുഖവും അതിൽ പറഞ്ഞ കാര്യങ്ങളുമൊക്കെ മാധ്യമങ്ങളുമേറ്റെടുത്തിരുന്നു. പ്രണയം, പദ്മശ്രീ ഭരത് സരോജ് കുമാര്‍, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരം സിനിമകളിലേക്കില്ല എന്ന് പറഞ്ഞതായിട്ടായിരുന്നു സൈബറിടത്തിൽ പ്രചരിച്ചിരുന്ന വാർത്ത. എന്നാൽ ഈ വാർത്തകളിലെ തെറ്റുകളും വ്യാഖ്യാനങ്ങളും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അപൂർവ്വ ഇപ്പോൾ.

ഇന്ന് ഒരു നടി എന്നതിനപ്പുറം യു എന്‍ ഇ പി ( യു എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം) കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ആണ് അപൂര്‍വ്വ. കൊച്ചിയിലെ എന്‍ യു എ എല്‍ എസ്സില്‍ നിന്നും ബിരുദം നേടിയ അപൂര്‍വ്വ പിന്നീട് ഡല്‍ഹി യുഎന്‍ ല്‍ നിന്നും ഇന്റന്‍ഷിപ് ചെയ്തു. തുടര്‍ന്ന് ബിരുദാന്തര ബിരുദത്തിനായി ജെനീവയിലേക്ക് പറക്കുകയായിരുന്നു. അവിടെ നിന്നും ഇന്റര്‍നാഷണല്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ് ലോയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ യുഎന്‍ഇപിയില്‍ പ്രവൃത്തിയ്ക്കുകയാണ്.

അതിനിടെയാണ് അപൂർവ്വ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളെ ഉദ്ദരിച്ച് കൊണ്ട് ഓൺലൈൻ മാധ്യമങ്ങൾ രംഗത്തെത്തിയത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നടി വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനയിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നുവെന്നും കുറെ സുഹൃത്തുക്കൾ ഈ ആർട്ടിക്കിളിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുന്നുണ്ടെന്നും അപൂർവ്വ കുറിച്ചു. അതുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്നും താരം.


ഈ ഇൻഡസ്ട്രി വിട്ടതായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ ജെനീവയിലായതിനാൽ ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഈ കോണ്ടക്സ്റ്റാണ് മറ്റൊരർത്ഥത്തിൽ എടുത്തതെന്ന് നടി വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ആർട്ടിക്കിളിൽ പറഞ്ഞത് എങ്ങനെ യുഎന്നിൻ്റെ ഭാഗമാകാം എന്നായിരുന്നു. സിനിമയെ പറ്റിയൊന്നുമല്ല, ഈ തലക്കെട്ട് തന്നെ തെറ്റിദ്ധാരണാജനകവും ശരിയല്ലാത്തതുമാണ്.

സിനിമകളിൽ അവസരം ലഭിക്കാത്തതുകൊണ്ടാണ് ഞാൻ സിനിമ വിട്ടതെന്ന തരത്തിൽ കമൻ്റ് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു. ഒരു അഭിനേതാവ് മാത്രമായി ഞാനിരുന്നിട്ടില്ല, ഒരു മേഖലയിൽ മാസ്റ്റേഴ്സ് നേടിയ ഒരാളോട് എനിക്ക് പരിപൂർണ്ണമായ ബഹുമാനമുണ്ട്. സിനിമകൾ എൻ്റെ ജീവിതത്തിലെ ഒരേടാണ്. യുഎന്നിലെ തൻ്റെ തിരക്കുകൾക്കിടയിലും അവസരം വരികയാണെങ്കിൽ ഒരു സിനിമ കൂടി താൻ ചെയ്യും, പ്രതീക്ഷയോടെ എന്ന വാക്കുകളോടെയാണ് അപൂർവ്വ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്റിലെ മനോഹരമായ ചിത്രങ്ങളും കാഴ്ചകളും നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന നടിയാണ് അപൂര്‍വ്വ. അക്കൂട്ടത്തില്‍ കാമുകന്‍ ദിമാന്‍ തലപത്രയ്‌ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഉണ്ടാവാറുണ്ട്. അപൂര്‍വ്വയ്‌ക്കൊപ്പം പഠിച്ച ആളാണ് ദിമാന്‍. എന്നാല്‍ കല്യാണം ഉടന്‍ ഉണ്ടാവില്ല എന്ന് നടി പറഞ്ഞു.

മലര്‍വാടി ആട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തില്‍ സന്തോഷ് ദാമോദരന്റെ (ഗീവര്‍ഗ്ഗീസ് ഈപ്പന്‍) സഹോദരിയായി എത്തിയ രേവതി എന്ന കഥാപാത്രത്തെയാണ് അപൂര്‍വ്വ ബോസ് അവതരിപ്പിച്ചത്. പ്രണയത്തില്‍ മേഘ എന്ന കഥാപാത്രമായിട്ടാണ് അപൂര്‍വ്വ അഭിനയിച്ചത്. ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ നിവിന്‍ പോളിയുടെ സഹോദരി വേഷവും ശ്രദ്ധേയമായിരുന്നു.

The actor did not say so himself ;The actor said that movies are one of his life

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories