---
title: "#ankitalohandek | ആ നിര്‍മ്മാതാവ് കൂടെ കിടക്കണമെന്ന് പറഞ്ഞു, രണ്ട് വട്ടം കാസ്റ്റിംഗ് കൗച്ച് നേരിട്ടു; തുറന്ന് പറഞ്ഞ് അങ്കിത"
english_title: "#ankitalokhande #revealed #casting #couch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139517/ankitalokhande-revealed-casting-couch"
published_at: "2023-08-17T06:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd6ca791fef_ankitha.jpg"
keywords: []
---

# #ankitalohandek | ആ നിര്‍മ്മാതാവ് കൂടെ കിടക്കണമെന്ന് പറഞ്ഞു, രണ്ട് വട്ടം കാസ്റ്റിംഗ് കൗച്ച് നേരിട്ടു; തുറന്ന് പറഞ്ഞ് അങ്കിത

> **Lead Summary:** **ടെ**ലിവിഷന്‍ രംഗത്തെ വലിയ പേരാണ് അങ്കിത ലോഖണ്ഡെ എന്നത്. പവിത്ര രിഷ്ത എന്ന എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നിലൂടെയാണ് അങ്കിത താരമായി മാറുന്നത്. സുശാന്ത് സിങ് രജ്പുത് ആയിരുന്നു പരമ്പരയിലെ നായകന്‍. സുശാന്തും അങ്കിതയും ജീവിതത്തിലും ഒരുമിച്ചു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അങ്കിതയും സുശാന്തും.

## Article Content

**ടെ**ലിവിഷന്‍ രംഗത്തെ വലിയ പേരാണ് അങ്കിത ലോഖണ്ഡെ എന്നത്. പവിത്ര രിഷ്ത എന്ന എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നിലൂടെയാണ് അങ്കിത താരമായി മാറുന്നത്. സുശാന്ത് സിങ് രജ്പുത് ആയിരുന്നു പരമ്പരയിലെ നായകന്‍. സുശാന്തും അങ്കിതയും ജീവിതത്തിലും ഒരുമിച്ചു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അങ്കിതയും സുശാന്തും.

ഇരുവരുടേയും പിരിയല്‍ അതുകൊണ്ട് തന്നെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. സിനിമാ ലോകത്ത് വേരുകളൊന്നുമില്ലാതെയാണ് അങ്കിത കടന്നു വന്നത്. അതുകൊണ്ട് തന്നെ പല വെല്ലുവിളികളും അങ്കിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് അങ്കിത തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒരിക്കലല്ല രണ്ട് തവണ അങ്കിതയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ അനുഭവം കരിയറിന്റെ തുടക്കത്തിലാണെങ്കില്‍ രണ്ടാമത്തെ അനുഭവം താരമായ മാറിയ ശേഷമായിരുന്നു.

ആദ്യത്തെ അനുഭവം ഉണ്ടാകുന്നത് തുടക്കകാലത്താണെന്നാണ് അങ്കിത പറഞ്ഞത്. അന്ന് താന്‍ തെന്നിന്ത്യന്‍ സിനിമയിലൊരു അവസരത്തിനായി ഓഡിഷനില്‍ പങ്കെടുത്തിരുന്നുവെന്നും അപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നുമാണ് അങ്കിത പറഞ്ഞത്. തന്നോട് കോമ്പ്രമൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നുവെന്നുമാണ് അങ്കിത പറയുന്നത്.

''എനിക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. ആ മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് 19-20 വയസായിരുന്നു. എന്ത് തരം കോമ്പ്രമൈസ് ആണ് നിങ്ങളുടെ നിര്‍മ്മാതാവിന് വേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. പാര്‍ട്ടികള്‍ക്കും ഡിന്നറിനുമൊക്കെ പോകണമോ? '' അങ്കിത പറയുന്നു. അതിന് ലഭിച്ച ഉത്തരം നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം എന്നായിരുന്നുവെന്നാണ് അങ്കിത പറയുന്നത്.

''അത് കേട്ടതും ഞാന്‍ അവന്റെ കാര്യത്തിലൊരു തീരുമാനാമക്കി. എനിക്ക് തോന്നുന്നത് നിങ്ങളുടെ നിര്‍മ്മാതാവിന് കൂടെക്കിടക്കാന്‍ ഒരു പെണ്ണിനെയാണ് വേണ്ടത് അല്ലാതെ അഭിനയിക്കാന്‍ കഴിവുള്ള ഒരു പെണ്ണിനെയല്ല. അതും പറഞ്ഞ് ഞാനവിടെ നിന്നും പോന്നു. അയാള്‍ പിന്നീട് എന്നോട് മാപ്പ് പറഞ്ഞു. എന്നെ സിനിമയിലെടുക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. പക്ഷെ നിങ്ങള്‍ ശ്രമിച്ചാലും എടുത്താലും ഞാന്‍ ഈ സിനിമയില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് അങ്കിത തുറന്ന് പറയുന്നത്.

പിന്നാലെ രണ്ടാമത്തെ സംഭവത്തെക്കുറിച്ചും അങ്കിത സംസാരിക്കുന്നുണ്ട്. രണ്ടാമത്തെ സംഭവം നടക്കുമ്പോഴേക്കും അങ്കിത താരമായി മാറിയിരുന്നു. ''ഞാന്‍ വീണ്ടും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അയാളുമായി ഷെയ്ക്ക് ഹാന്‍ഡ് ചെയ്തപ്പോള്‍ തന്നെ എനിക്ക് മനസിലായി. ഞാന്‍ പേര് പറയുന്നില്ല. അയാളൊരു വലിയ നടനായിരുന്നു. എനിക്ക് മോശം വൈബ് കിട്ടിയതും ഞാന്‍ കൈ വലിച്ചു.

എനിക്ക് മനസിലായി, ഇനിയൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ഇടമാണ്. ഞാനത് മനസിലാക്കുകയും അവിടെ നിന്നും പോരുകയും ചെയ്തു'' എന്നാണ് അങ്കിത പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അങ്കിതയുടെ അച്ഛന്‍ ശശികാന്ത് ലോഖണ്ഡെ മരണപ്പെടുന്നത്. താരത്തിന്റെ അച്ഛന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സിനിമാ-സീരിയല്‍ രംഗത്തു നിന്നും ധാരാളം പേരെത്തിയിരുന്നു. അച്ഛന്റെ ഭൗതിക ശരീരം ശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോള്‍ ശവമഞ്ചത്തിന്റെ ഒരറ്റം തോളിലേന്തിയത് അങ്കിതയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/139517/ankitalokhande-revealed-casting-couch)