---
title: "ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ആരു വരും കത്രീനയുടെ കല്യാണത്തിന്; നിബന്ധനകള്‍ കണ്ട് ഞെട്ടി ആരാധകര്‍"
english_title: "If asked, who would come to Katrina's wedding? Fans shocked by the terms"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13939/if-asked-who-would-come-to-katrinas-wedding-fans-shocked-by-the-terms"
published_at: "2021-12-02T08:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a835ad60cef_.jpg"
keywords: []
---

# ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ആരു വരും കത്രീനയുടെ കല്യാണത്തിന്; നിബന്ധനകള്‍ കണ്ട് ഞെട്ടി ആരാധകര്‍

> **Lead Summary:** കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നിരവധി നിബന്ധനകളാണ് വിവാഹചടങ്ങിന് ഇരുവരും വെച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

## Article Content

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നിരവധി നിബന്ധനകളാണ് വിവാഹചടങ്ങിന് ഇരുവരും വെച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

വിവാഹത്തിന് പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ഇത് കൂടാതെ മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന്.

അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്.

വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍. നിബന്ധനകള്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് താരജോഡിക്ക് കിട്ടുന്നത്.

ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ.

സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. രാജസ്ഥാനില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് റിസെപ്ഷന്‍ ഒരുക്കുന്നത്. അതിഥികളുടെ ലിസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകും ഉള്‍പ്പെടും എന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/13939/if-asked-who-would-come-to-katrinas-wedding-fans-shocked-by-the-terms)