രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്.
ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.
Kiara Advani starrer will be released on ODT on November 9 via Disney Plus Hotstar