മകനെ രക്ഷിക്കാൻ പുലിയുമായി അമ്മയുടെ പോരാട്ടം; വീഡിയോ വൈറല്‍

 മകനെ രക്ഷിക്കാൻ പുലിയുമായി അമ്മയുടെ പോരാട്ടം; വീഡിയോ വൈറല്‍
Dec 1, 2021 07:38 PM | By Susmitha Surendran

ഒരു ആദിവാസി സ്ത്രീ സാഹസികമായ പോരാട്ടം നടത്തി പുലിയുടെ വായിൽ നിന്ന് തന്റെ കുട്ടിയെ രക്ഷിച്ചു. മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്  സമീപമുള്ള ഗ്രാമത്തിലാണ് അമ്മയും പുലിയും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്നത്. തന്റെ കണ്മുന്നില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പുലി പോയപ്പോൾ അവളും പിന്നാലെ ഓടി.

തുടർന്ന് അവൾ പുലിയോട് പൊരുതി പുലിയുടെ താടിയെല്ലിൽ കുരുങ്ങി കിടന്നിരുന്ന തന്റെ ആറ് വയസ്സുള്ള മകനെ രക്ഷപ്പെടുത്തി. ബൈഗ ഗോത്രത്തിപ്പെട്ട കിരൺ എന്ന സ്ത്രീയാണ് പുള്ളിപ്പുലിയെ നിരായുധയായി നേരിട്ടത്. ദേശീയ ഉദ്യാനത്തിന് സമീപമുള്ള ബാഡി ജിരിയ ഗ്രാമത്തിലാണ് ആ അമ്മ താമസിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം, ഒരു പുള്ളിപ്പുലി തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാതെ, ഭർത്താവ് മടങ്ങിവരുന്നതും കാത്ത് അവൾ തന്റെ കുടിലിന് പുറത്ത് തീയുടെ അരികിൽ ഇരിക്കുകയായിരുന്നു. മക്കൾ അവൾക്കൊപ്പമിരുന്ന് കളിക്കുകയായിരുന്നു.

https://twitter.com/i/status/1465582980286406660

ആറുവയസ്സുള്ള രാഹുലും മറ്റ് രണ്ട് സഹോദരങ്ങളും അവളുടെ അരികിലും, മാസങ്ങൾ മാത്രം പ്രായമുള്ള ഇളയവൾ അവളുടെ മടിയിലുമായിരുന്നു ഇരുന്നിരുന്നത്. പുള്ളിപ്പുലി രാഹുലിനെ ലക്ഷ്യമിട്ടു ആക്രമിക്കാനായി പതുങ്ങി നിന്നു.

ഒരു ഞൊടിയിടയിൽ അത് മരക്കൂട്ടത്തിന്‍റെ ഇടയിൽ നിന്ന് രാഹുലിന്റെ പുറത്തേക്ക് ചാടി വീണു. രാഹുലിനെ അതിന്റെ താടിയെല്ലുകൊണ്ട് തൂക്കിയെടുത്തും കൊണ്ട് അതോടി. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയും മുൻപേ കുഞ്ഞിനെയും കൊണ്ട് പുലി മറഞ്ഞു കഴിഞ്ഞു.

കിരൺ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. കുഞ്ഞുങ്ങളെ ഒരാളെ ഏൽപ്പിച്ചു, അവൾ പുലിയുടെ പിന്നാലെ പാഞ്ഞു. ഇരുട്ട് പരന്നു തുടങ്ങിയ ആ വേളയിലും അവൾ പുലിയെ തിരഞ്ഞ് നടന്നു. ഒടുവിൽ ഒരു കുറ്റിക്കാട്ടിൽ അത് ഇരിക്കുന്നത് അവൾ കണ്ടു. അതിന്റെ കാലുകൾക്കിടയിൽ ഭയചകിതനായ രാഹുലുമുണ്ടായിരുന്നു.

പിന്നെ ഒന്നും ചിന്തിച്ചില്ല. അവൾ പുള്ളിപ്പുലിയുടെ നേരെ കുതിച്ചു. കുഞ്ഞിനെ തന്റെ സർവ്വശക്തിയുമുപയോഗിച്ച് പുലിയുടെ പിടിയിൽ നിന്ന് വലിച്ചെടുക്കാൻ അവൾ ശ്രമിച്ചു. കുഞ്ഞിനെ കടിച്ച് പിടിച്ച് ആ വേട്ടക്കാരനെ അവളെ നോക്കി നിന്നു. എന്നാൽ, അതിനെ പോലും ആശ്ചര്യപ്പെടുത്തി കൊണ്ട് രാഹുലിനെ അതിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു.

പോരാട്ടത്തിൽ അവൾക്ക് പരിക്കേറ്റു. എന്നാൽ, ചോര വാർന്നു കൊണ്ടിരുന്നപ്പോഴും തന്റെ കുഞ്ഞിന്റെ ശരീരത്തിലെ പിടി അവൾ വിട്ടില്ല. മകനും ആഴത്തിലുള്ള പരിക്കുകളുണ്ട്.

അവന്റെ ശരീരത്തിൽ നിറയെ പുലിയുടെ പല്ലും നഖങ്ങളും കൊണ്ട മുറിവുകളാണ്. എന്നാൽ, ആ പാടുകൾ അമ്മയുടെ അളവറ്റ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി അവന്റെ ശരീരത്തിൽ എന്നും അവശേഷിക്കും.

Mother fights tiger to save son; The video is going viral

Next TV

Related Stories
മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

Jan 19, 2022 08:22 PM

മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം....

Read More >>
 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

Jan 18, 2022 09:14 PM

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

ഇപ്പോൾ ഹൻസിക മോട്‌വാനി പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

Jan 18, 2022 07:40 PM

മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

മസാജ് പാര്‍ലറില്‍ രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ...

Read More >>
വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

Jan 18, 2022 06:30 PM

വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

ഇപ്പോഴിതാ അവരുടെ വയറുവേദനയുടെ കാരണം കണ്ടെത്തിയിരിക്കുന്നു-ഒരു...

Read More >>
ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍

Jan 17, 2022 10:44 PM

ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബിക്കിനി ഫോട്ടോകളാണ്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്....

Read More >>
Top Stories