പുതിയ സിനിമയ്ക്ക് വേണ്ടി സല്‍മാന്‍ ഖാന്‍ പ്രതിഫലം കുറച്ചു

പുതിയ സിനിമയ്ക്ക് വേണ്ടി സല്‍മാന്‍ ഖാന്‍ പ്രതിഫലം കുറച്ചു
Dec 1, 2021 03:16 PM | By Susmitha Surendran

ആന്റിം ദ ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ സല്‍മാന്‍ ഖാന്‍ വീണ്ടും, താന്‍ തന്നെയാണ് ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്‍ എന്ന് തെളിയിച്ചു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.

സാജിദ് നന്ദിയദ്വാല സംവിധാനം ചെയ്യുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിലാണ് നടന്‍ അടുത്തതായി അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി സല്‍മാന്‍ ഖാന്‍ പ്രതിഫലം കുറച്ചു എന്നതാണ് പുതിയ വാര്‍ത്ത.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ദിവസം സാജിദ് സല്‍മാന്‍ ഖാനെ പോയി കണ്ടിരുന്നു. പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് പോയത്.

വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണെന്നും, നിലവിലെ സിനിമാ വ്യവസായത്തിന്റെ അവസ്ഥ മനസ്സിലാക്കി പ്രതിഫലം കുറയ്ക്കുമോ എന്നും സാജിദ് ചോദിച്ചു. അഭ്യര്‍ത്ഥന മാനിച്ച് പതിനഞ്ച് ശതമാനത്തോളം സല്‍മാന്‍ ഖാന് കുറയ്ക്കുകയും ചെയ്തുവത്രെ.

സാധാരണ നിലയില്‍ ഒരു സിനിമയ്ക്ക് വേണ്ടി സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 150 കോടിയാണ്. കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിന് വേണ്ടി 125 രൂപ പ്രതിഫലത്തില്‍ അഭിനയിക്കാം എന്ന് നടന്‍ സമ്മതിച്ചുവത്രെ.

ആന്റിം ദ ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സല്‍മാന്‍ ഖാന്‍ പ്രതിഫലം ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയിലാണ് സാജിദ് നേരത്തെ തന്നെ പോയി നടനെ കണ്ട് സംസാരിച്ച് ധാരണയിലെത്തിയത്.

വിഡ് 19 പാന്റമിക് തുടങ്ങുന്നതിന് മുന്‍പേ സല്‍മാന്‍ ഖാന്‍ കരാറ് ചെയ്ത ചിത്രമാണ് കഭി ഈദ് കഭി ദിവാലി. അന്നത്തെ പ്രതിഫലത്തിനാണ് സിനിമ കരാറ് ചെയ്തത്. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം സാധ്യമാവാത്തതിനാലാണ് സിനിമ വൈകിയത്.

എന്തായാലും ചിത്രത്തിന്റെ ഷൂട്ടിങ് 2020 ജനുവരിയില്‍ തന്നെ ആരംഭിയ്ക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


Salman Khan has slashed his pay for a new film

Next TV

Related Stories
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
Top Stories










News Roundup






https://moviemax.in/-