---
title: "#bipashabasu | കുഞ്ഞിന്റെ പ്രശ്നം മനസ്സിലായത് ജനിച്ച് മൂന്നാം ദിവസം; തുറന്ന് പറഞ്ഞ് ബിപാഷ"
english_title: "The baby's problem was realized on the third day after birth; Bipasha said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136892/the-babys-problem-was-realized-on-the-third-day-after-birth-bipasha-said-openly"
published_at: "2023-08-06T14:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf6e803bbfe_bipasha_2.jpg"
keywords: []
---

# #bipashabasu | കുഞ്ഞിന്റെ പ്രശ്നം മനസ്സിലായത് ജനിച്ച് മൂന്നാം ദിവസം; തുറന്ന് പറഞ്ഞ് ബിപാഷ

> **Lead Summary:** ബോളിവുഡിൽ ഒരു കാലത്ത് തരം​ഗമായ നടിയാണ് ബിപാഷ ബസു. 2001 ൽ അജ്നബി എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ബിപാഷ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടി. ഇറോട്ടിക് ത്രില്ലറായ ജിസം എന്ന സിനിമയിൽ അഭിനയിച്ചതോടെ ബിപാഷയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. ​താരത്തിന്റെ തുടക്കകാലത്ത് തുടരെ ​ഗോസിപ്പുകൾ വന്നിരുന്നു. ജോൺ എബ്രഹാമുമായുളള പ്രണയം ഏറെ ചർച്ചയായിരുന്നു. നടൻ കരൺ സിം​ഗ് ​ഗ്രോവറിനെയാണ് ബിപാഷ ഇപ്പോൾ വിവാഹം ചെയ്തത്.

## Article Content

ബോളിവുഡിൽ ഒരു കാലത്ത് തരം​ഗമായ നടിയാണ് ബിപാഷ ബസു. 2001 ൽ അജ്നബി എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ബിപാഷ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടി. ഇറോട്ടിക് ത്രില്ലറായ ജിസം എന്ന സിനിമയിൽ അഭിനയിച്ചതോടെ ബിപാഷയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. ​താരത്തിന്റെ തുടക്കകാലത്ത് തുടരെ ​ഗോസിപ്പുകൾ വന്നിരുന്നു. ജോൺ എബ്രഹാമുമായുളള പ്രണയം ഏറെ ചർച്ചയായിരുന്നു. നടൻ കരൺ സിം​ഗ് ​ഗ്രോവറിനെയാണ് ബിപാഷ ഇപ്പോൾ വിവാഹം ചെയ്തത്.

2016 ലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു മകളും പിറന്നു. ദേവി എന്നാണ് മകളുടെ പേര്. തന്റെ കുഞ്ഞ് നേരിട്ട ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബിപാഷയിപ്പോൾ. ഹൃദയത്തിൽ രണ്ട് സുഷിരങ്ങളോടെയാണ് മകൾ ജനിച്ചതെന്ന് ബിപാഷ തുറന്ന് പറഞ്ഞു. മൂന്ന് മാസം പ്രായമായപ്പോൾ കുഞ്ഞിന് സർജറി ചെയ്യേണ്ടി വന്നെന്നും ബിപാഷ വെളിപ്പെടുത്തി. ഞങ്ങളുടെ യാത്ര സാധാരണ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്നും .

ഇപ്പോൾ എന്റെ മുഖത്ത് കാണുന്ന പുഞ്ചിരിക്കപ്പുറം വളരെ കഠിനമായിരുന്നു അതെന്നും . ഒരു അമ്മയ്ക്കും ഇങ്ങനെ സംഭവിക്കാൻ ഞാൻ ആ​ഗ്രഹിക്കില്ലെന്നും ബിപാഷ പറഞ്ഞു . വെൻട്രികുലർ സെപ്റ്റൽ ഡിഫെക്ട് ആണിത്. ഭ്രാന്തമായ ഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോയത്. കുടുംബവുമായി ഞാനും കരണും ഇത് ചർച്ച ചെയ്തില്ല. കുഞ്ഞ് പിറന്നത് ആഘോഷിക്കാൻ ഞങ്ങൾ ആ​ഗ്രഹിച്ചു. പക്ഷെ ഞങ്ങൾ അൽപ്പം മരവിച്ച അവസ്ഥയിലായിരുന്നു. ആദ്യത്തെ അഞ്ച് മാസം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

ദ്വാരം തനിയെ അടയുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഓരോ മാസവും സ്കാൻ ചെയ്തു. പക്ഷെ ദ്വാരത്തിന്റെ വലുപ്പം പരി​ഗണിക്കുമ്പോൾ അതിനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ സർജറി ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും ബിപാഷ ബസു വ്യക്തമാക്കി.

കുഞ്ഞിനെ സർജറിക്ക് വിധേയയാക്കാൻ ആദ്യം മടിച്ചിരുന്നെന്നും നടി പറയുന്നു. തനിയെ ഭേദമാകുമെന്ന് ആദ്യ രണ്ട് മാസങ്ങളിലും വിശ്വസിച്ചു. ഒടുവിൽ സർജറി വേണ്ടി വന്നു. താനതിന് മാനസികമായി തയ്യാറെടുത്തെങ്കിലും കരണിന് സാധിച്ചില്ല.  സർജറി വിജയകരമാണെന്നും മകൾക്ക് ഇപ്പോൾ കുഴപ്പമാെന്നും ഇല്ലെന്നും ബിപാഷ ബസു വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://moviemax.in/news/136892/the-babys-problem-was-realized-on-the-third-day-after-birth-bipasha-said-openly)