അധീരയായി സഞ്ജയ്‌ ദത്ത് ബിഗ് ബഡ്ജറ്റ് ചിത്രം കെജിഎഫ് 2 ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

അധീരയായി സഞ്ജയ്‌  ദത്ത്  ബിഗ് ബഡ്ജറ്റ് ചിത്രം കെജിഎഫ് 2 ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കെജിഎഫ് 2. കന്നഡത്തിലെ റോക്കിംഗ് സൂപ്പര്‍സ്റ്റാര്‍ യഷ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ ആണ് എത്തുന്നതും . കെജിഎഫില്‍ നടന്‍ അവതരിപ്പിക്കുന്ന അധീരയെന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.റോക്കി ഭായ്‌ക്കൊപ്പം തന്നെ കെജിഎഫ് 2വില്‍ വലിയ പ്രാധാന്യമുളള കഥാപാത്രമാണ് അധീര. രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്തും എത്തുന്നത് നേരത്തെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു.


കെജിഎഫ് 2വിന്റെ ചിത്രീകരണത്തില്‍ സഞ്ജയ് ദത്ത് പങ്കെടുത്തിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് കാന്‍സര്‍ ചികില്‍സയ്ക്കായി പോകേണ്ടി വന്നിരുന്നു. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്തിരുന്നു താരം. മുംബൈയിലും വിദേശത്തുമായിട്ടാണ് നടന്റെ ചികില്‍സ നടന്നത്.അതേസമയം കാന്‍സര്‍ ചികില്‍സയ്ക്ക് ശേഷം കെജിഎഫ് സെറ്റില്‍ വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷം സഞ്ജയ് ദത്ത് പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. അതേസമയം ബോളിവുഡ് സൂപ്പര്‍താരം വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുളള അദ്ദേഹത്തിന്റെ ആവേശം മറ്റുളളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.


നിലവില്‍ കെജിഎഫ് 2വിന്റെ അവസാന ഘട്ട ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുന്‍പ് സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിവസം ഇറങ്ങിയ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായിരുന്നു.ഒരു വാളിനോട് തല ചേര്‍ത്തു വെച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ സഞ്ജയ് ദത്തിനെ കാണിച്ചിരുന്നത്. നായകനൊപ്പം തന്നെ മാസ് കാണിക്കുന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിച്ചിരുന്നത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും നായികാ വേഷത്തില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കെജിഎഫ് രണ്ടാം ഭാഗവും കന്നഡത്തിന് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

The character poster of the character Adhira played by the actor in KGF has previously made waves on social media

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
Top Stories










News Roundup