---
title: "#aiswaryarai | ഐശ്വര്യ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; വിവാഹ ദിവസം ഞരമ്പ് മുറിച്ച് ജാന്‍വി; സംഭവം ഇങ്ങനെ"
english_title: "#Aishwarya #snatched #myhusband #Jhanvi #cuts #nerve  #wedding day #This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136005/aishwarya-snatched-myhusband-jhanvi-cuts-nerve-wedding-day-this-is-how-it-happened"
published_at: "2023-08-02T22:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca89707c081_aiswarya_1.jpg"
keywords: []
---

# #aiswaryarai | ഐശ്വര്യ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; വിവാഹ ദിവസം ഞരമ്പ് മുറിച്ച് ജാന്‍വി; സംഭവം ഇങ്ങനെ

> **Lead Summary:** ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആരാധകര്‍ കാത്തിരുന്ന ആ വിവാഹം സിനിമാ ലോകവും മാധ്യമങ്ങളുമെല്ലാം വലിയ വാര്‍ത്തയാക്കി മാറ്റി അഭിഷേകിന്റേയും ഐശ്വര്യയുടേയും കല്യാണം തന്നെയായിരുന്നു എല്ലായിടത്തും ചർച്ചാ വിഷയം. എന്നാല്‍ താരവിവാഹത്തെ അലങ്കോലമാക്കാന്‍ സാധിക്കുന്ന നാടകീയ രംഗങ്ങളാണ് ബച്ചന്റെ വീടിന് മുന്നില്‍ അന്ന് അരങ്ങേറിയത്.

## Article Content

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആരാധകര്‍ കാത്തിരുന്ന ആ വിവാഹം സിനിമാ ലോകവും മാധ്യമങ്ങളുമെല്ലാം വലിയ വാര്‍ത്തയാക്കി മാറ്റി അഭിഷേകിന്റേയും ഐശ്വര്യയുടേയും കല്യാണം തന്നെയായിരുന്നു എല്ലായിടത്തും ചർച്ചാ വിഷയം. എന്നാല്‍ താരവിവാഹത്തെ അലങ്കോലമാക്കാന്‍ സാധിക്കുന്ന നാടകീയ രംഗങ്ങളാണ് ബച്ചന്റെ വീടിന് മുന്നില്‍ അന്ന് അരങ്ങേറിയത്.

അകത്ത് അഭിഷേകും ഐശ്വര്യയും കല്യാണത്തിന് തയ്യാറെടുക്കുമ്പോള്‍ പുറത്ത് താനാണ് അഭിഷേക് ബച്ചന്റെ യഥാര്‍ത്ഥ ഭാര്യ എന്ന അവകാശവാദവുമായി ഒരു പെണ്‍കുട്ടി എത്തുകയായിരുന്നു. ജാന്‍വി കപൂര്‍ എന്നായിരുന്നു ആ യുവതിയുടെ പേര്. നേരത്തെ അഭിഷേകിനൊപ്പം ദസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള മോഡലാണ് ജാന്‍വി കപൂര്‍. താനാണ് അഭിഷേകിന്റെ യഥാര്‍ത്ഥ ഭാര്യയെന്ന് പറഞ്ഞെത്തിയ യുവതിയെ പക്ഷെ ഗേറ്റ് കടക്കാന്‍ അനുവദിച്ചില്ല.

ഐശ്വര്യ തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ജൂഹു പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന അഭിഷേകിനെതിരെ ജാന്‍വി പരാതി നല്‍കി. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല. വിവാഹം മുടക്കാന്‍ തന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് കണ്ട ജാന്‍വി കടുകൈ ചെയ്തു.

ബച്ചന്റെ വീടിന്റെ മുന്നില്‍ വച്ച് യുവതി തന്റെ കൈയ്യിലെ ഞരമ്പ് മുറിച്ചു. ഉടനെ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് അപകടം ഒഴിവായത്. വിവാഹം മുടങ്ങിയില്ലെങ്കിലും അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് മുകളില്‍ വിവാദത്തിന്റെ നിഴലായി ജാന്‍വിയുടെ സംഭവം മാറി. എന്തായാലും അതിന് ശേഷം പിന്നെ ജാന്‍വിയെ എവിടേയും കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് ഇന്നും ആര്‍ക്കും അറിയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/136005/aishwarya-snatched-myhusband-jhanvi-cuts-nerve-wedding-day-this-is-how-it-happened)