ജൂഹിയും റോവിനും വിവാഹിതരാകുന്നു

ജൂഹിയും റോവിനും വിവാഹിതരാകുന്നു
Nov 30, 2021 11:25 AM | By Susmitha Surendran

ഒപ്പം മുളകും എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. മലയാളത്തിലെ കണ്ണീർ പരമ്പരകളുടെ സ്ഥിരം ക്ലീഷേ പൊളിച്ചെഴുതിയ സീരിയലാണ് ഉപ്പും മുളകും. ഈ സീരിയലിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടി മുന്നേറിയവരാണ്.

സീരിയലിലെ ഏവർക്കും പ്രിയപ്പെട്ട ലച്ചുവിന്റെ കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് നിരവധി ആരാധകരുമുണ്ട്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ നർമ്മത്തിൽ ചാലിച്ച അവതരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

കളിയും ചിരിയും തമാശയും ഒക്കെയുമായി ഉപ്പും മുളകും പ്രേക്ഷകരുടെ സ്വീകാര്യ മുറിയിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലിലെ താരങ്ങളുടെ വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിൽ ലച്ചുവിൻ്റെ വാർത്തകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

അത്തരത്തിലാണ് ലച്ചുവിൻ്റെ പ്രണയ വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഡോക്ടർ റോവിനുമായുള്ള പ്രണയ വാർത്ത ഏവരും ആഘോഷിച്ചതാണ്.

ഇവർ തമ്മിൽ പ്രണയമാണെന്ന് താരങ്ങൾ തന്നെ തുറന്ന് സമ്മതിക്കുകയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഗോസിപ്പുകൾ നിറഞ്ഞതോടെ ജൂഹി തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലെ ഇരുവരുമൊത്തുള്ള ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്തു.

വെറുതെ ഗോസിപ്പു കോളങ്ങളിൽ ഇടം പിടിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇവരെക്കുറിച്ചുള്ള റൂമേർസ് സോഷ്യൽ മീഡിയയിൽ കുറഞ്ഞതായിരുന്നു. ഇവരുടെ പ്രണയ വാർത്ത വീട്ടിലും അറിയാമായിരുന്നതു കൊണ്ട് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരങ്ങൾ പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ താരങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ജൂഹിയുടെ അമ്മ ലോകത്തു നിന്ന് വിട പറഞ്ഞത്. സഹോദരനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെ പുറകെ വന്ന ടാങ്കർ ലോറിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. റോഡിലേക്ക് തെറിച്ചു വീണ അമ്മയുടെ ശരീരത്തിലേക്ക് മറ്റൊരു വണ്ടി കയറിയിറങ്ങുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

അമ്മയുടെ മരണം ജൂഹിയെ ഏറെ ദുഃഖത്തിലാഴ്ത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു വാവിട്ടു കരയുന്ന ജൂഹിയുടെ ചിത്രം മലയാളികൾക്ക് മറക്കാൻ കഴിയില്ല. മലയാളികൾ ഏറെ നൊമ്പരപ്പെടുത്തിയ സംഭവം ആയിരുന്നു അന്ന് നടന്നത്. ജൂഹിയുടെ അച്ഛൻ പണ്ടേ മരിച്ചു പോയത് കൊണ്ട് ഇനി അവളുടെ ജീവിതത്തിൽ താങ്ങും തണലുമാകാൻ മറ്റൊരു വ്യക്തിയില്ല.

എന്നാൽ ഇപ്പോൾ റോവിൻ ജൂഹിക്ക് താങ്ങും തണലുമായി എത്തിയിരിക്കുകയാണ്. റോവിൻ്റെ ചിത്രങ്ങൾ ജൂഹി പങ്കുവെച്ചിരുന്നു. ഇവരുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ജൂഹിയുടെ അമ്മ മരിച്ചു ഒരു വർഷം ആകുന്നതിനു മുൻപോ അതിനു ശേഷമോ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


Juhi and Rowe get married

Next TV

Related Stories
'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

Jan 19, 2022 10:53 AM

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ...

Read More >>
ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ

Jan 17, 2022 10:20 PM

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന...

Read More >>
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

Jan 17, 2022 08:57 PM

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി...

Read More >>
തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

Jan 17, 2022 11:10 AM

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

ഇപ്പോള്‍ സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖമാണ്...

Read More >>
അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

Jan 16, 2022 10:51 PM

അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ...

Read More >>
അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

Jan 16, 2022 12:34 PM

അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍...

Read More >>
Top Stories