---
title: "'ഇഷ്ടമായിരുന്നു, പക്ഷെ അവൾ ലെസ്ബിയനായിപ്പോയി'; ഓസ്‌ട്രേലിയൻ പഠനകാലത്തെ പ്രണയത്തെക്കുറിച്ച് പൃഥ്വിരാജ്"
english_title: "Prithviraj on love during his studies in Australia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343323/prithviraj-on-love-during-his-studies-in-australia"
published_at: "2026-02-21T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69995ebccd768_movie2.jpg"
keywords: []
---

# 'ഇഷ്ടമായിരുന്നു, പക്ഷെ അവൾ ലെസ്ബിയനായിപ്പോയി'; ഓസ്‌ട്രേലിയൻ പഠനകാലത്തെ പ്രണയത്തെക്കുറിച്ച് പൃഥ്വിരാജ്

> **Lead Summary:** **കൊച്ചി: [ **മലയാള സിനിമയിലെ യുവതാരങ്ങളിൽ പക്വതയാർന്ന സംസാരശൈലി കൊണ്ട് ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

## Article Content

**കൊച്ചി: [ **മലയാള സിനിമയിലെ യുവതാരങ്ങളിൽ പക്വതയാർന്ന സംസാരശൈലി കൊണ്ട് ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ഏകദേശം ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ കോളേജ് ജീവിതത്തെക്കുറിച്ചും വിദേശ പഠനകാലത്ത് ഇഷ്ടം തോന്നിയിരുന്ന ഒരു പെൺകുട്ടിയെക്കുറിച്ചും താരം മനസ് തുറന്നത്.

തന്റെ വ്യക്തിത്വം വളരെ നേരത്തെ തന്നെ പക്വത പ്രാപിച്ചതാണെന്നും സാധാരണക്കാരായ യുവാക്കൾക്ക് ലഭിക്കുന്ന ക്യാമ്പസ് ജീവിതം തനിക്ക് നഷ്ടമായെന്നും പൃഥ്വിരാജ് ഓർത്തെടുക്കുന്നു. ഓസ്‌ട്രേലിയയിലെ പഠനകാലത്ത് തനിക്ക് 'ജൂൺ' എന്ന് പേരുള്ള ഒരു പെൺകുട്ടിയോട് വലിയ ഇഷ്ടം തോന്നിയിരുന്നതായി താരം വെളിപ്പെടുത്തി.

> "അവൾ അതീവ സുന്ദരിയും ബുദ്ധിശാലിയുമായിരുന്നു. അവൾ ഒരു ലെസ്ബിയൻ അല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ അവളെ പ്രണയിക്കുമായിരുന്നു," പൃഥ്വിരാജ് പറഞ്ഞു. വീട്ടിൽ നിന്നും മാറിനിന്ന ആ കാലഘട്ടത്തിൽ തന്നെ ഏറെ കരുതലോടെ നോക്കിയിരുന്നതും ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിച്ചു തന്നതും ജൂൺ ആയിരുന്നുവെന്നും താരം സ്മരിച്ചു.

സിനിമയിലെ തന്റെ ഇമേജിനെക്കുറിച്ചും ആരാധകരെക്കുറിച്ചും രസകരമായ നിരീക്ഷണങ്ങളാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ആരാധകർ കാണുന്നത് യഥാർത്ഥ പൃഥ്വിരാജിനെയല്ലെന്നും സിനിമകളിലൂടെ അവർ സൃഷ്ടിച്ചെടുത്ത ഒരു സങ്കൽപ്പത്തെയാണെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് പരിചയപ്പെടുമ്പോൾ താനൊരു സാധാരണ ഇരുപത്തിയഞ്ചുകാരനാണെന്ന് തിരിച്ചറിയുമ്പോൾ പലരും നിരാശരായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് സംസാരിക്കവേ, അറേഞ്ച്ഡ് മാരേജിനോട് തനിക്ക് താൽപ്പര്യമില്ലെന്നും ഒരു പെൺകുട്ടിക്ക് നൽകേണ്ട സമയം തനിക്ക് ഇപ്പോഴത്തെ തിരക്കുകൾക്കിടയിൽ നൽകാൻ കഴിയില്ലെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

സുന്ദരികളായ ഒരുപാട് നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും സൗന്ദര്യത്തിനപ്പുറം വ്യക്തിത്വത്തിലെ പ്രത്യേകതകളാണ് താൻ പങ്കാളിയിൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടത്തിയ ഈ പ്രവചനം പോലെ തന്നെ, പൃഥ്വിരാജ് പിന്നീട് തന്റെ താൽപ്പര്യങ്ങൾക്കും നിലപാടുകൾക്കും ചേരുന്ന സുപ്രിയ മേനോനെ ജീവിതപങ്കാളിയായി കണ്ടെത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343323/prithviraj-on-love-during-his-studies-in-australia)