---
title: "'യൂട്യൂബേഴ്‌സാണെന്ന് കരുതി എല്ലാം നിങ്ങളെ കാണിക്കണോ..?' ഡിവോഴ്സ് വാർത്തകളോട് പൊട്ടിത്തെറിച്ച് അസ്‌ല മാർലി"
english_title: "'Do you think I'm a YouTuber and want to show you everything?' Asla Marley explodes over divorce news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343322/do-you-think-im-a-youtuber-and-want-to-show-you-everything-asla-marley-explodes-over-divorce-news"
published_at: "2026-02-21T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69995e113027c_Asla_Marley_explodes_over_divorce_news.jpg"
keywords: []
---

# 'യൂട്യൂബേഴ്‌സാണെന്ന് കരുതി എല്ലാം നിങ്ങളെ കാണിക്കണോ..?' ഡിവോഴ്സ് വാർത്തകളോട് പൊട്ടിത്തെറിച്ച് അസ്‌ല മാർലി

> **Lead Summary:** പ്രശസ്ത യൂട്യൂബറും ഇൻഫ്ലൂവൻസറുമായ അസ്‌ല മാർലി (ഹില) തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി രംഗത്തെത്തി. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലായിരുന്ന അസ്‌ല, പ്രസവത്തിനായാണ് നാട്ടിലെത്തിയത്. എന്നാൽ മകൾ ജനിച്ചതിന് ശേഷമുള്ള വീഡിയോകളിലൊന്നും അംജുവിനെ കാണാതിരുന്നതോടെ ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിൽ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

## Article Content

പ്രശസ്ത യൂട്യൂബറും ഇൻഫ്ലൂവൻസറുമായ അസ്‌ല മാർലി (ഹില) തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി രംഗത്തെത്തി. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലായിരുന്ന അസ്‌ല, പ്രസവത്തിനായാണ് നാട്ടിലെത്തിയത്. എന്നാൽ മകൾ ജനിച്ചതിന് ശേഷമുള്ള വീഡിയോകളിലൊന്നും അംജുവിനെ കാണാതിരുന്നതോടെ ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിൽ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

തുടർച്ചയായി ഉയർന്നുവന്ന ചോദ്യങ്ങൾക്കും സോഷ്യൽ മീഡിയയിലെ ഗോസിപ്പുകൾക്കും തന്റെ പുതിയ വീഡിയോയിലൂടെ താരം വ്യക്തമായ മറുപടി നൽകുകയാണ്. അംജുവിനെ വീഡിയോകളിൽ കാണാത്തതിന്റെ കാരണവും തങ്ങളുടെ നിലവിലെ വിശേഷങ്ങളും അസ്‌ല ആരാധകരുമായി പങ്കുവെച്ചു. താരത്തിന്റെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

''യൂട്യൂബേഴ്‌സാണെന്ന് കരുതി ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാം നിങ്ങളെ കാണിക്കാറില്ല. അംജുക്കയും ഞാനും തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല ഇതുവരെ. മോളെ കാണാനായി അത്രയും കാത്തിരിക്കുന്നുണ്ട് അംജുക്ക. ഞാനും കാത്തിരിക്കുകയാണ്. എവിടെയങ്കിലും ഞാന്‍ ഇക്കയെക്കുറിച്ച് മോശം പറഞ്ഞോ? പിന്നെന്തിനാണ് ഇല്ലാത്ത കാര്യം നിങ്ങള്‍ പ്രചരിപ്പിക്കുന്നത്. അംജുക്ക മോളെ കാണാന്‍ വന്നിട്ടില്ല. പ്രസവം കഴിഞ്ഞ ശേഷം എന്നെ കാണാന്‍ വന്നിട്ടില്ല. അതാണ് വ്‌ളോഗിലും കാണാത്തത്. എനിക്ക് തന്നെ ഇതില്‍ എത്ര വിഷമം കാണും. ഞങ്ങളുടെ ഇടയിലുള്ള പ്രശ്‌നങ്ങളല്ല അതിനു കാരണം.

ജോലി കളഞ്ഞാണെങ്കിലും എന്റെ ഡെലിവറിക്ക് വരണമെന്ന് കരുതിയതാണ് അംജുക്ക. എന്നാൽ അതിനിടെ, യുകെയിലെ നിയമം മാറി. എന്റെ ഡെലിവറിക്ക് തൊട്ടുമുന്നെയാണ് അംജുക്ക ജോലി മാറിയത്. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടാന്‍ വൈകി. വിസ എക്‌സപയറായി. ആ സമയത്ത് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല. എനിക്ക് അങ്ങോട്ട് പോവാനും പറ്റില്ലാത്ത അവസ്ഥയായിരുന്നു. ഇതിലെല്ലാം ഞങ്ങൾക്കും വിഷമമുണ്ട്. പക്ഷേ, കരഞ്ഞിരിക്കാൻ പറ്റില്ല. എന്റെ മോളെ സന്തോഷത്തോടെ നോക്കണ്ടേ? പോസ്റ്റ്പാര്‍ട്ടം ഫേസിലാണ് ഞാനിപ്പോള്‍. സന്തോഷം തന്നില്ലെങ്കിലും വേണ്ട, മനസ് വേദനിപ്പിക്കാതെയിരിക്കാന്‍ നോക്കുക'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അസ്‍ല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343322/do-you-think-im-a-youtuber-and-want-to-show-you-everything-asla-marley-explodes-over-divorce-news)