"വേതാളം" തെലുങ്കിലേക്ക് ചിരഞ്ജീവിയുടെ സഹോദരിയാകാന്‍ കീര്‍ത്തി സുരേഷോ സായ് പല്ലവിയോ ?

Oct 4, 2021 09:49 PM | By Truevision Admin

അജിത്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമായിരുന്നു വേതാളം. സിരുത്തൈ ശിവയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴും വേതാളത്തിന് ഒരുപാട് ആസ്വാദകരുണ്ട് . സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലാണ് ചിരഞ്‍ജീവി. സിനിമയ്‍ക്കായുള്ള ചിരഞ്‍ജീവിയുടെ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.


മലയാളികളുടെ സ്വന്തം കീര്‍ത്തി സുരേഷ് വേതാളത്തിന്റെ തെലുങ്ക് റീമേക്കില്‍ നായികയാകുന്നുവെന്നാണ് വാര്‍ത്തകള്‍ . ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിക്കാൻ കീർത്തി സുരേഷ് എത്തുന്നുവെന്ന് ആണ് തെലുങ്ക് സിനിമ മാധ്യമങ്ങളിലെ വാര്‍ത്ത. സായ് പല്ലവിയെയും ഇതേ വേഷത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ആണ് വാര്‍ത്തകള്‍ പുറത്തു വരുന്നത് . അജിത്തിന്റെ സിനിമ ആരാധകര്‍ ഏറ്റെടുത്തതാണ്.


ചിരഞ്‍ജീവി നായകനാകുമ്പോള്‍ എന്തൊക്കെയായിരിക്കും മാറ്റങ്ങള്‍ എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.വേതാളത്തിന്റെ തെലുങ്ക് റീമേക്കിലെ മറ്റ് അഭിനേതാക്കളുടെ വിവരം പുറത്തുവന്നിട്ടില്ല.ആക്ഷൻ ചിത്രമായിട്ടായിരുന്നു തമിഴില്‍ വേതാളം ഒരുക്കിയത്. ലക്ഷ്‍മി മേനോൻ ആയിരുന്നു അജിത്തിന്റെ സഹോദരിയായി എത്തിയത്. ശ്രുതി ഹാസൻ ആയിരുന്നു നായിക. , രാഹുൽ ദേവ്, കബീർ ദുഹാൻ സിംഗ്, അങ്കിത് ചൗഹാൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Chiranjeevi's preparations for the movie have received a lot of attention Now, the latest news is about the heroine of the movie

Next TV

Related Stories
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories