---
title: "#CelinaJaitley | അവസരത്തിനായി അച്ഛനും മകനുമൊപ്പം കിടക്ക പങ്കിട്ടു; വിവാദ പരാമർശം; നിയമ നടപടിക്കായി സെലീന ജെയ്റ്റ്‌ലി"
english_title: "#Shared #bed #fatherandson #oppertunity  #Controversial #reference #CelinaJaitley #legalaction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135264/shared-bed-fatherandson-oppertunity-controversial-reference-celinajaitley-legalaction"
published_at: "2023-07-31T14:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7771b719d1_selina_1.jpg"
keywords: []
---

# #CelinaJaitley | അവസരത്തിനായി അച്ഛനും മകനുമൊപ്പം കിടക്ക പങ്കിട്ടു; വിവാദ പരാമർശം; നിയമ നടപടിക്കായി സെലീന ജെയ്റ്റ്‌ലി

> **Lead Summary:** ഒരു കാലത്ത് മിന്നും താരമായിരുന്നു സെലീന ജെയ്റ്റ്‌ലി. കുടുംബജീവിതത്തിന് വേണ്ടിയാണ് സെലീന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഈയ്യടുത്ത് സെലീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിനെതിരെ പാക് നിരൂപകന്‍ ഉമൈര്‍ സന്ദു നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. ബോളിവുഡ് താരങ്ങളായ ഫിറോസ് ഖാനും ഫര്‍ദീന്‍ ഖാനുമൊപ്പം അവസരത്തിനായി സെലീന കിട്ട പങ്കിട്ടുവെന്നായിരുന്നു ഉമൈറിന്റെ ആരോപണം.

## Article Content

ഒരു കാലത്ത് മിന്നും താരമായിരുന്നു സെലീന ജെയ്റ്റ്‌ലി. കുടുംബജീവിതത്തിന് വേണ്ടിയാണ് സെലീന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഈയ്യടുത്ത് സെലീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിനെതിരെ പാക് നിരൂപകന്‍ ഉമൈര്‍ സന്ദു നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. ബോളിവുഡ് താരങ്ങളായ ഫിറോസ് ഖാനും ഫര്‍ദീന്‍ ഖാനുമൊപ്പം അവസരത്തിനായി സെലീന കിട്ട പങ്കിട്ടുവെന്നായിരുന്നു ഉമൈറിന്റെ ആരോപണം.

ഉമൈറിന്റെ ആരോപണത്തിന് മറുപടിയുമായി സെലീന രംംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഉമൈറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് സെലീന. 2013 ല്‍ പുറത്തിറങ്ങിയ ജനഷീന്‍ ആയിരുന്നു സെലീനയുടെ ആദ്യത്തെ സിനിമ. ഫര്‍ദീന്‍ ഖാന്‍ നായകനായ സിനിമയുടെ നിര്‍മ്മാണ് ഫിറോസ് ഖാന്‍ ആയിരുന്നു. ഈ സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി സെലീന അച്ഛനും മകനുമൊപ്പം കിടക്കപങ്കിട്ടുവെന്നായിരുന്നു ഉമൈറിന്റെ ട്വീറ്റ്. പിന്നാലെ സെലീന ഇയാള്‍ക്ക്  എതിരെ താന്‍ കേസ് നല്‍കുമെന്നും സെലീന പറഞ്ഞു .

കുറച്ച് മാസങ്ങള്‍ മുമ്പ് സ്വയം പ്രഖ്യാപിത ഹിന്ദി സിനിമാ നിരൂപകനും പാക് മാധ്യമ പ്രവര്‍ത്തകനുമായ ഉമൈര്‍ സന്ദു എന്റെ ഗുരുവായ ഫഇറോസ് ഖാനും അദ്ദേഹത്തിന്റെ മകന്‍ ഫര്‍ദീന്‍ ഖാനുമായും എനിക്ക് ബന്ധമുണ്ടായിരുന്ന തരത്തില്‍ വൃത്തികെട്ട നുണയടക്കം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ നല്‍കിയ പ്രതികരണത്തിന് പിന്തുണയുമായി ധാരാളം പേരെത്തുകയും ചെയ്തു.

അതില്‍ പാക്കിസ്ഥാന്‍ സ്വദേശികളുമുണ്ട്'' എന്നാണ് സെലീന പറയുന്നത്. 'അയാള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ലൊക്കേഷന്‍ മാറ്റിയ ശേഷം പാക്കിസ്ഥാനില്‍ ഒളിച്ചിരിക്കുകയായിരുന്നു. അതിനാല്‍ എനിക്ക് നിയമനടപടി സ്വീകരിക്കുക സാധ്യമായിരുന്നില്ല. തുടര്‍ന്നും അയാള്‍ എന്നെ വ്യക്തിഹത്യ ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. അതിനാല്‍ വിഷയം ദേശീയ വനിതാ കമ്മീഷന്റെ അരികിലേക്ക് എത്തിച്ചു. അവര്‍ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. വിദേശകാര്യ വകുപ്പ് വിഷയം പാക്ക് ഹൈമ്മീഷനെ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് സെലീന പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135264/shared-bed-fatherandson-oppertunity-controversial-reference-celinajaitley-legalaction)