---
title: "#krithisanon | ഒരുപാട് തവണ താരപുത്രിയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്; തുറന്നടിച്ച് കൃതി സനോണ്‍"
english_title: "#Manytimes # have had to change for Taraputri; Kriti Sanon openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134463/manytimes-have-had-to-change-for-taraputri-kriti-sanon-openly"
published_at: "2023-07-28T17:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3b45d2ab9b_krithi_1.jpg"
keywords: []
---

# #krithisanon | ഒരുപാട് തവണ താരപുത്രിയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്; തുറന്നടിച്ച് കൃതി സനോണ്‍

> **Lead Summary:** ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധ നേടിയ നടിയാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത താരമാണ് കൃതി സനോണ്‍. കരിയറിന്റെ തുടക്കകാലത്ത് പലതരം വെല്ലുവിളികള്‍ കൃതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വേണ്ടി പലപ്പോഴും ബലിയാടാവുക കൃതിയെ പോലുള്ള ഔട്ട് സൈഡര്‍മാരായിരിക്കും. ഞാന്‍ വളരെ അമ്പീഷ്യസായിട്ടുള്ള ആളാണ്.

## Article Content

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധ നേടിയ നടിയാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത താരമാണ് കൃതി സനോണ്‍. കരിയറിന്റെ തുടക്കകാലത്ത് പലതരം വെല്ലുവിളികള്‍ കൃതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വേണ്ടി പലപ്പോഴും ബലിയാടാവുക കൃതിയെ പോലുള്ള ഔട്ട് സൈഡര്‍മാരായിരിക്കും. ഞാന്‍ വളരെ അമ്പീഷ്യസായിട്ടുള്ള ആളാണ്.

കൂടുതല്‍ നേടാനുള്ള കഴിവ് എനിക്കുണ്ടെന്നറിയാം. എനിക്ക് മുന്‍നിര സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.നല്ല അവസരങ്ങളും കിട്ടിയിട്ടുണ്ട്. പക്ഷെ ഒരുപാട് കാര്യങ്ങളുണ്ട് വേര്‍തിരിവുണ്ട്. സംവിധായകരുടെ അടുത്തേക്ക് പോകാന്‍ എനിക്ക് പ്രശ്‌നമില്ല. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കില്‍ എനിക്ക് അങ്ങോട്ട് തേടി പോകേണ്ടി വരില്ല. അവര്‍ക്ക് എന്നെ അറിയാമായിരിക്കും കൃതി പറയുന്നു. തനിക്ക് അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും കൃതി സനോണ്‍ സംസാരിച്ചു .

ആരുടേയും പേരെടുത്ത് പറയാതെയാണ് കൃതി സംസാരിക്കുന്നത്. ''അവര്‍ ഫോണ്‍ വിളിച്ചതാണോ എന്നറിയില്ല, എന്നാലും സിനിമാ കുടുംബത്തില്‍ നിന്നുമുള്ള ഒരാള്‍, അവരെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു, എനിക്ക് പകരം വന്നു.അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല. ഒരുപക്ഷെ സംവിധായകന്‍ അവരെയായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാവുക. അത് കുറച്ച് തവണ സംഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് നമുക്ക് എന്ത് ചെയ്യാനാകും?'' എന്നായിരുന്നു കൃതിയുടെ പ്രതികരണം.

തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. 1 നെനോക്കണ്ടിനെ ആയിരുന്ന ആദ്യ സിനിമ. പിന്നീട് ഹീറോപന്തിയിലൂടെ കൃതി ബോളിവുഡിലെത്തി. തുടര്‍ന്ന് ദില്‍വാലെ, ബറേലി കി ബര്‍ഫി, കലങ്ക്, ലുക്കാ ചുപ്പി, ഹൗസ്ഫുള്‍ 4, പതി പത്‌നി ഓര്‍ വോ, മിമി, ഭേഡിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആദിപുരുഷ് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/134463/manytimes-have-had-to-change-for-taraputri-kriti-sanon-openly)