സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം
Nov 28, 2021 06:31 PM | By Divya Surendran

ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനറാണ് സബ്യസാചി മുഖര്‍ജി (Sabysachi Mukherjee). ബോളിവുഡ് നടിമാരായ അനുഷ്ക ശര്‍മ്മ (Anushka Sharma) മുതല്‍ ദീപിക പദുകോണ്‍ (Deepika Padukone) വരെ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹദിനത്തില്‍ തിളങ്ങിയത്. വസ്ത്രങ്ങള്‍ക്കുപുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറിക്കുന്നുണ്ട്.

അടുത്തിടെ അത്തരത്തില്‍ സബ്യസാചി പുറത്തിറക്കിയ മംഗല്‍സൂത്രയുടെ പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ് പ്രത്യക്ഷപ്പെട്ടത്.

തുടര്‍ന്ന് പരസ്യം പിൻവലിക്കണമെന്ന കടുത്ത വിമർശനം ഉയർന്നതോടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സബ്യസാചിയുടെ മറ്റൊരു പരസ്യവും വിമര്‍ശനങ്ങളില്‍ ഇടം നേടുകയാണ്. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡലുകള്‍ ചിരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സബ്യസാചിയുടെ ഏറ്റവും പുതിയ ആഭരണശേഖരത്തിന്‍റേതാണ് ഈ പരസ്യം.

22 കാരറ്റ് സ്വര്‍ണത്തില്‍ അണ്‍കട്ട്-ബ്രില്യന്റ് കട്ട് ഡയമണ്ട്, ഒപാല്‍സ്, പേള്‍, എമറാള്‍ഡ്, അക്വാമറൈന്‍ തുടങ്ങിയവ പിടിപ്പിച്ച ആഭരണങ്ങളുടെ പരസ്യമാണ് സബ്യസാചി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൂന്ന് മോഡലുകളാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്തിനാണ് മോഡലുകള്‍ ഇത്രയും ഗൗരവത്തില്‍ നില്‍ക്കുന്നതെന്ന് ചോദിച്ചാണ് ആളുകള്‍ പോസ്റ്റിനുതാഴെ വിമര്‍ശനവുമായി എത്തിയത്.

കൺജുറിങ് സിനിമയുടെ മൂന്നാം ഭാഗമാണോ ഇതെന്നും മികച്ച ശവസംസ്‌കാര ശേഖരങ്ങളില്‍ ഒന്നാണിതെന്നും കമന്റുകൾ വന്നു. അതിനിടെ ഈ മോഡലുകളുടെ ഫോട്ടോ ഒരാള്‍ എഡിറ്റ് ചെയ്ത് ചിരിക്കുന്ന രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Criticism of Sabyasachi's new advertisement

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories