ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍
Nov 28, 2021 10:45 AM | By Divya Surendran

ബോളിവുഡില്‍ സിംഗിള്‍ സ്ക്രീനുകളുടെ താരമാണ് സല്‍മാന്‍ ഖാന്‍ (Salman Khan). നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളേക്കാള്‍ സല്‍മാന്‍ ചിത്രങ്ങള്‍ കളക്റ്റ് ചെയ്യുക ചെറുപട്ടണങ്ങളിലെ ഉയര്‍ന്ന സീറ്റിംഗ് കപ്പാസിറ്റിയുള്ള സിംഗിള്‍ സ്ക്രീനുകളിലാണ്. നായകനല്ലെങ്കിലും സല്‍മാന്‍ ഖാന്‍ എക്സ്റ്റന്‍റഡ് കാമിയോ വേഷത്തിലെത്തിയ 'അന്തിം' (Antim) തിയറ്ററുകളിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

എന്നാല്‍ ചില തിയറ്ററുകളില്‍ ആവേശം ഇത്തവണ അതിരു കടന്നു. പ്രിയതാരത്തിന്‍റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ച് എറിഞ്ഞായിരുന്നു ആരാധകരുടെ അപായകരമായ 'ആഘോഷം'. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിനെതിരെയുള്ള ബോധവല്‍ക്കരണവുമായി സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച സല്‍മാന്‍ ഖാന്‍ ഇപ്രകാരം കുറിച്ചു-

"തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി", സല്‍മാന്‍ കുറിച്ചു.

കൊവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍റെ കഥാപാത്രം.

ന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്‍മാന്‍ കഥാപാത്രത്തിന്‍റെ മിഷന്‍. ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കി മഹേഷ് മഞ്ജ്‍രേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

Salman Khan bans fans

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories