---
title: "#keralastory | കേരള സ്റ്റോറിയുടെ പോസ്റ്ററിനെ ചൊല്ലി തർക്കം; എട്ടുപേർക്ക് പരിക്ക് "
english_title: "#keralastory  #poster #Controversy #Eight #people #injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131730/keralastory-poster-controversy-eight-people-injured"
published_at: "2023-07-19T13:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b793f831ee2_keralastory.jpg"
keywords: []
---

# #keralastory | കേരള സ്റ്റോറിയുടെ പോസ്റ്ററിനെ ചൊല്ലി തർക്കം; എട്ടുപേർക്ക് പരിക്ക് 

> **Lead Summary:** **ഇ**ന്ത്യയൊട്ടാകെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു 'കേരള സ്റ്റോറി'. സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് ഇപ്പോൾ​ ​ഗുജറാത്തിൽ വൻ സംഘർഷത്തിനാണ് കാരണമായിരിക്കുന്നത്. പാഠൻ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ലഹള.

## Article Content

**ഇ**ന്ത്യയൊട്ടാകെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു 'കേരള സ്റ്റോറി'. സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് ഇപ്പോൾ​ ​ഗുജറാത്തിൽ വൻ സംഘർഷത്തിനാണ് കാരണമായിരിക്കുന്നത്. പാഠൻ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ലഹള.

സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും പത്തുപേർ അറസ്റ്റിലാവുകയും ചെയ്തു. ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലെ മസ്ജിദ് ചൗക്കിൽ വടിവാളും കമ്പിവടിയും മറ്റായുധങ്ങളുമായി ഇരുകൂട്ടരും ഏറ്റുമുട്ടി. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ആരിഫ് ശൈഖ്, മീത് കുമാർ പട്ടേൽ എന്നിവരുടെ പരാതികൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

35 ഓളം പേരടങ്ങുന്ന ഒരു സംഘം തന്നെയും അഞ്ച് സുഹൃത്തുക്കളെയും ആക്രമിച്ചതായി മീത് കുമാർ പരാതിയിൽ ആരോപിച്ചു. ഇരുവിഭാഗങ്ങളിൽ നിന്നായി പത്തുപേർ പിടിയിലായി. ഇതോ‌‌ടെ ബലിസാനയിൽ പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.

എന്നാൽ സംഘർഷത്തിന് കാരണമായ പോസ്റ്റിലെ ഉള്ളടക്കത്തെ കുറിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന് ഒരു വിഭാ​ഗം രാജ്യത്തുടനീളം എതിർപ്പുകളറിയിച്ചെത്തിയിരുന്നുവെങ്കിലും ബോക്സോഫീസില്‍ കേരള സ്റ്റോറിക്ക് ഭേതപ്പെട്ട കളക്ഷൻ നേടത്തക്ക തീയോറ്റര്‍ റണ്ണിംഗ് ഉണ്ടായിരുന്നു. എന്നാൽ തിയേറ്റർ ഓട്ടത്തിന് ശേഷം ചിത്രം ഏറ്റെടുക്കാൻ ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും തയാറാകുന്നില്ല എന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131730/keralastory-poster-controversy-eight-people-injured)